ഈബുൾ ജെറ്റ് സംഭവത്തിൽ പോലീസിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ;വിമർശനം കടുത്തതോടെ പോസ്റ്റ് തിരുത്തി
കൊച്ചി; ഇ ബുൾ ജെറ്റ് സഹോദരൻമാർ എന്നറിയിപ്പെടുന്ന വ്ളോഗർമാരായ സഹോദരൻമാരായ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നും ഇരുവരുടേയും വാഹനം കസ്റ്റഡിയിൽ എടുത്തിയിരുന്നു. തുടർന്ന് ഇന്ന് ഇവരോട് ആർടി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാവിലെ ആർടിഒഫീസിലെത്തിയ യുവാക്കൾ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ ഇരുവരേയും പോലീസ് എത്തി കസ്റ്റഡയിൽ എടുക്കുതയായിരുന്നു.
അതേസമയം നടപടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതിനിടയിൽ വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയും പ്രതികരിച്ച് രംഗത്തെത്തിയിരിട്ടുണ്ട്. കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ എന്നായിരുന്നു കുഴൽനാടന്റെ പോസ്റ്റ്. എന്നാൽ നിയമനലംഘനത്തെ എംഎൽഎ ന്യായീകരിക്കുന്നുവെന്ന വിമർശനം ഉയർന്നതോടെ എംഎൽഎ പോസ്റ്റ് തിരുത്തി.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ കുറിപ്പ്.ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ മീൻ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക..
ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്ലോഗ്ഗറുമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്, എംഎൽഎ പറഞ്ഞു.

നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ പോലീസിന് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ലെന്നും എംഎൽഎ വിമർശിച്ചു.വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വിത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണമെന്നും എംഎൽഎ കുറിച്ചു.

എന്നാൽ ഒരു എംഎൽഎയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. നനിയമം പഠിച്ച ജനപ്രതിനിധിയായ ഒരാൾക്ക് എങ്ങനെയാണ് നിയമ ലംഘനത്തെ ന്യായീകരിക്കാൻ കഴിയുന്നതെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. 'ഒരു നിയമവിദഗ്ധനും എംഎൽഎ യുമായ താങ്കൾ നിയമ വിരുദ്ധ കാര്യങ്ങളെ സപ്പോർട്ട് ചെയ്യുന്നുണ്ടോ ?അതല്ല പ്രതിപക്ഷത്തിരുന്നുള്ള വിമര്ശനം മാത്രമാണേൽ അത് തുറന്ന് പറയുക ..താങ്കൾ ഈ പോസ്റ്റിൽ പറയുന്ന വ്യവസ്ഥാപിത മാര്ഗങ്ങളിലൂടെ ഫൈൻ ഇട്ടപ്പോൾ ഓഫിസിൽ കേറി വന്ന് ഷോ കാണിച്ചത് അവരാണ് .അവരുടെ ഭാഗത്താണ് ശരിയെങ്കിൽ നിയമ പരമായി അവർക്ക് അതിനെ നേരിടാമായിരുന്നല്ലോ .റീച് കൂട്ടാൻ ഇവർ പലരുമായും പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുള്ളവരാണ് ..ചുമ്മാ കലക്കവെള്ളത്തിൽ മീൻ പിടിക്കല്ലേ സാറേ' എന്നായിരുന്നു ഒരാളുടെ കമന്റ്.

അതേസമയം വിമർശനം കടുത്തതോടെ എംഎൽഎ പോസ്റ്റ് തിരുത്തി. ഒരു ഭാഗം കൂടി കൂട്ടിച്ചേർത്ത് കൊണ്ടായിരുന്നു വിശദീകരണം. ' പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയർന്ന് വരുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽ കുറിപ്പ്', എന്നായിരുന്നു കൂട്ടിച്ചേർത്തത്. ആദ്യ പോസ്റ്റില്‍ ഈബുള്‍ ജെറ്റ് സഹോദരന്മാരുടെ ഫോട്ടോ എംഎല്‍എ ഇട്ടിരുന്നെങ്കിലും അത് രണ്ടാമത് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.












Click it and Unblock the Notifications