• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ വന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്

പത്തനംതിട്ട: എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം എന്ന ഹാഷ്ടാഗ് തലക്കെട്ടോടെ കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍ പങ്കുവെച്ച കുറിപ്പിന് വലിയ പ്രശംസയാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അരൂരിലെ തിരഞ്ഞെടുപ്പ് പരാപാടികള്‍ കഴിഞ്ഞ് തിരിച്ച് പോകും വഴിയുണ്ടായ സംഭവമാണ് ഫേസ്ബുക്ക് കുറിപ്പിന് ആധാരം.

വാഹനപകടത്തില്‍ പെട്ട രണ്ട് പേരെ രക്ഷിക്കാന്‍ ഇടയായ സാഹചര്യവും അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ വന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി രമണനേയും കുറിച്ചുള്ളതാണ് മാത്യു കുഴല്‍നാടന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

ഇന്നലെ രാത്രി 11

ഇന്നലെ രാത്രി 11

ഇന്നലെ രാത്രി 11 മണിയോടെ അരൂരിന് അടുത്ത് വച്ചായിരുന്നു സംഭവം. ദേശീയ പാതയില്‍ അപകടത്തില്‍പ്പെ സ്വിഫ്റ്റ് കാറില്‍ ഗുരതരമായ പരിക്കുകളോടെ കിടന്ന രണ്ട് പേരെയാണ് മാത്യൂ കുഴല്‍നാടനും രമണനം കൂടി രക്ഷിച്ചത്. അപകടത്തില്‍ തകര്‍ന്ന കാറിന് സമീപം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റവരെ ആരും സഹായിച്ചില്ലെന്ന് മാത്യൂ കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പുച്ഛമുള്ളവർ വായിക്കാന്‍

പുച്ഛമുള്ളവർ വായിക്കാന്‍

#എല്ലാ_രാഷ്ട്രീയക്കാരേയും_പുച്ഛമുള്ളവർ_ഇത്_വായിക്കണം.

ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂർ മണ്ഡലത്തിലെ പ്രചരണ പരിപാടികൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ നിന്നും മടങ്ങി. ഞാനും ഡ്രൈവറും മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് കിലോമീറ്റർ പിന്നിട്ടപ്പോൾ ഹൈവേയിൽ ഒരാൾക്കൂട്ടവും നിലവിളിയും. നോക്കിയപ്പോൾ ആക്സിഡന്റാണ് ഒരു സിഫ്റ്റ് കാർ ഇടിച്ച് തകർന്ന് കിടക്കുന്നു. അകത്ത് ഉള്ള ഒരാളെ പുറത്ത് എടുക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.

ആരും തയ്യാറായില്ല

ആരും തയ്യാറായില്ല

പല അഭിപ്രായങ്ങളാണ് വരുന്നത്. പോലീസ് വരട്ടെ , ആംബുലൻസ് വിളിക്ക് ഇടയ്ക്ക് കണ്ണിൽ ചോരയില്ലാതെ ഒരാൾ പറയുന്നു 'ആള് തീർന്നു.. ഇതിനിടെ വളരെ പ്രയാസപ്പെട്ട് ആ ചെറുപ്പക്കാരനെ പുറത്ത് എടുത്തു. ഇതിനിടയിൽ ഹൈവേയിലൂടെ നിരവധി വാഹനങ്ങൾ വന്ന് നിർത്തി കാഴ്ച കണ്ടിട്ട് ഓടിച്ച് പോയി. പുറത്ത് എടുത്ത ആദ്യത്തെ ആളെ ആശുപത്രിയിൽ എത്തിക്കാർ പലരോടും അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.

എല്ലാവരും കാഴ്ചക്കാരാണ്

എല്ലാവരും കാഴ്ചക്കാരാണ്

പ്രയാസപ്പെട്ട് രണ്ട് പേരേയും വണ്ടിയിൽ കയറ്റി. ഒരാളുടെ നില ഗുരുതരം, തല പൊട്ടി ചോര ഒലിക്കുന്നു, അബോധാവസ്ഥയിലാണ്. ഉച്ചത്തിൽ പ്രയാസപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുന്നു. ചോര ശ്വാസകോശത്തിൽ പോയാലുള്ള അപകടം അറിയാവുന്നത് കൊണ്ട്, തല ഉയർത്തി പിടിക്കാൻ ആരെങ്കിലും വണ്ടിയിൽ കയറാൻ അഭ്യർത്ഥിച്ചു. ആരുമില്ലാ.. എല്ലാവരും കാഴ്ചക്കാരാണ്..

ഹോസ്പിറ്റലിലേക്ക്

ഹോസ്പിറ്റലിലേക്ക്

ഒടുവിൽ കൈലിമുണ്ട് ഉടുത്ത ഒരു ചേട്ടൻ മുന്നോട്ട് വന്ന് ഞാൻ വരാം എന്ന് പറഞ്ഞ് കയറി. ഈ രണ്ട് ചെറുപ്പക്കാരുമായി ആവുന്ന വേഗത്തിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഞങ്ങൾ പരസ്പരം അധികം സംസാരിച്ചില്ലാ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടവർ എന്ന് മാത്രം മനസ്സിലാക്കി.

എവിടെയോ കണ്ടിട്ടുണ്ടല്ലോ

എവിടെയോ കണ്ടിട്ടുണ്ടല്ലോ

ക്യാഷ്യാലിറ്റിയിൽ എത്തിച്ച് ഡോക്ടറെ ഏൽപ്പിച്ച് വിവരങ്ങൾ കൈമാറി. ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴും ഒരു മരവിപ്പ് വിട്ട് മാറിയിരുന്നില്ലാ. പിരിയാനായി ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോൾ ആ ചേട്ടൻ ചോദിച്ചു.. "സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. "

ഞാൻ രമണൻ

ഞാൻ സ്വയം പരിചയപ്പെടുത്തി. " ഞാൻ മാത്യു കുഴൽ നാടൻ, ഷാനിമോൾ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. " അപ്പോൾ ആ ചേട്ടൻ പറഞ്ഞു. ''ഞാൻ രമണൻ, സി.പി.എം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങൾ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. ഞങ്ങൾ കൂടുതൽ സംസാരിച്ചില്ലാ. പരസ്പരം മൊബൈൽ നമ്പർ കൈമാറി, സ്നേഹം പങ്കിട്ട്, കഴിയുമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു-എന്നാണ് മാത്യു തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രശംസ

പ്രശംസ

മാത്യവിന്‍റെ കുറിപ്പ് വന്നതിന് പിന്നാലെ നിരവധിയാളുകളാണ് രണ്ട് പേര്‍ക്കും പ്രശംസയുമായി എത്തിയത്. 'ഇങ്ങനെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തകർ ..എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല ..വാക്കുകൾക്കതീതമാണ് അത് ..ശ്രീ മാത്യു കുഴൽനാടനും ശ്രീ രമണനും സ്നേഹത്തിൽ ചാലിച്ചെടുത്ത ആശംസകള്‍' എന്നാണ് റോണി കെ പീറ്റര്‍ എന്ന വ്യക്തി മാത്യുവിന്‍റെ കുറിപ്പിന് താഴെ കമ്മന്‍റിട്ടിരിക്കുന്നത്.

അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു

അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു

'തങ്ങളുടെ സമയവും പണവും മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്നവരാണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും. പ്രത്യേകിച്ച് അടി തട്ടിലുള്ളവർ, എന്നാൽ ന്യൂനപക്ഷം വരുന്ന , മോശക്കാരെ വെച്ച് സമൂഹം എല്ലാവരെയും വിലയിരുത്തുന്നു. ഉചിത സമയത്ത് മാനുഷിക തലത്തിൽ ഇടപ്പെട്ട മാത്യുവും രമണനും വളരേയെറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്‍റ്'

ഫേസ്ബുക്ക് പോസ്റ്റ്

മാത്യു കുഴല്‍നാടന്‍

കോണ്‍ഗ്രസല്ല, ഹരിയാണയില്‍ ബിജെപിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഐഎന്‍എല്‍ഡി

ജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ

English summary
Mathew Kuzhalnadan's viral facebook pos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more