അച്ഛനാകാൻ അർഹതയില്ലാത്ത ആളെ തിരഞ്ഞെടുത്തതിന് കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കട്ടെ';കുറിപ്പുമായി അതിജീവിത
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് ആദ്യം പരാതി നൽകിയ യുവതി. തെറ്റായ ഒരാളെ വിശ്വസിച്ചതിനും അച്ഛനാകാൻ അർഹതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞിനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള തരത്തിലാണ് കുറിപ്പ്.

ഇംഗ്ലീഷിൽ പങ്കുവെച്ച കുറിപ്പിൻ്റെ പരിഭാഷ ഇങ്ങനെ
പ്രിയ ദൈവമേ
ഞങ്ങൾ അനുഭവിച്ച എല്ലാ വേദനകൾക്കും, വിധിക്കലുകൾക്കും, വഞ്ചനകൾക്കും നടുവിലും സ്വയം അംഗീകരിക്കാൻ ഞങ്ങൾക്ക് ധൈര്യം നൽകിയതിന് നന്ദിഇരുട്ടിൽ നടന്ന പ്രവൃത്തികളെല്ലാം നീ കണ്ടു
ലോകം കേൾക്കാതിരുന്ന നിലവിളികൾ നീ കേട്ടു
ഞങ്ങളുടെ ശരീരങ്ങൾ അപമാനിക്കപ്പെട്ടപ്പോൾ നീ ഞങ്ങളെ ചേർത്തുപിടിച്ചു,
ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി ഞങ്ങളിൽ നിന്ന് അകറ്റിയപ്പോൾ പോലും
സ്വർഗ്ഗത്തിൽ നിന്നു ഞങ്ങളുടെ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കട്ടെ.
തെറ്റായ ഒരാളെ വിശ്വസിച്ചതിനും, ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാൻ അർഹതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുങ്ങൾ ഞങ്ങളോട് പൊറുക്കെട്ട
അക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും
സംരക്ഷണമൊരുക്കുന്നതിൽ പരാജയപ്പെട്ട ലോകത്തിൽ നിന്നും മുക്തരായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ
കുഞ്ഞുങ്ങളേ,
ഞങ്ങളുടെ കണ്ണുനീർ സ്വർഗ്ഗത്തിലെത്തിയാൽ
അവ നിങ്ങളോട് പറയും
നിന്റെ അമ്മ ഒരിക്കലും നിന്നെ മറന്നിട്ടില്ലെന്ന്.
നിന്റെ ആത്മാവും വിലപ്പെട്ടതാണെന്ന്.
വീണ്ടും കാണും വരെ ഈ അമ്മ ഹൃദയത്തിൽ നിങ്ങളെ സൂക്ഷിക്കും', അവർ കുറിച്ചു.
ഇന്ന് രാവിലെയാണ് പത്തനംതിട്ട സ്വദേശിയായ മറ്റൊരു യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായത്. വിദേശത്തുള്ള യുവതി ഈമെയിൽ വഴിയാണ് പരാതി നൽകിയത്. ഗുരുതര ആരോപണമാണ് പരാതിയിൽ യുവതി ഉന്നയിച്ചത്.
താൻ വിവാഹമോചനം നേടി നിൽക്കുന്ന സമയത്താണ് രാഹുൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ടതെന്നും പിന്നീട് താനുമായി പ്രണയം സ്ഥാപിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചു, വിവാഹ വാഗ്ദാനവും നൽകി,ബന്ധം ഉപേക്ഷിച്ച് പോകാതിരിക്കണമെങ്കിൽ നമ്മുക്കൊരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചുവത്രേ.
ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ ഉറപ്പ് പറഞ്ഞതായും യുവതി പറയുന്നു. നേരിൽ കാണാൻ രാഹുൽ ആവശ്യപ്പെട്ടു. റസ്റ്റോറൻ്റിൽ വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും പൊതുപ്രവർത്തകനായതിനാൽ പൊതുഇടത്ത് കാണുന്നത് ശരിയാവില്ലെന്ന് അറിയിച്ചു. തുടർന്ന് ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് അവിടേക്ക് വരാൻ ആവശ്യപ്പെട്ടു. വന്ന് കയറിപ്പോൾ ഒരു വാക്ക് സംസാരിക്കും മുൻപ് തന്നെ ക്രൂരമായ ലൈംഗിക്രമണമാണ് നടത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications