മയ്യഴി പുഴയും ഓര്‍മ്മയാകുമോ? ഇത് പൂക്കളമല്ല ,പുഴയുടെ മരണമാണ്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: എം മുകുന്ദന്‍റെ കഥകളിലൂടെ ലോകം അറിഞ്ഞ മയ്യഴി പുഴയും ഓര്‍മ്മയാകുമോ ? ഇത് പൂക്കളമല്ല ,പുഴയുടെ മരണമാണ് കാണുന്നത് .മഴകുറഞ്ഞതോടെ മയ്യഴി പുഴയുടെ വിവിധ ഭാഗങ്ങൾ പ്ലാസ്റ്റിക് മയമായി. വീടുകളിൽ നിന്നും മറ്റും വേനലിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയിലെ കുട്ടിചെടികളെ പൂക്കളെ പോലെ അലങ്കരിച്ചിരിക്കുന്നത്.

വിവാദങ്ങൾക്കിടയിലും ജനങ്ങളെ മറക്കാതെ ജനകീയ സർക്കാർ! വിലക്കയറ്റം പിടിച്ചുനിർത്താൻ 1545 സ്പെഷ്യൽ ചന്ത

മഴ കുറഞ്ഞതിനാൽ പുഴയിൽ നേരത്തെ ഉണ്ടായ മണല്‍ തിട്ടകൾക്ക് ചുറ്റും രൂപപ്പെട്ട ചെടികളിലാണ് നൂറുകണക്കിന് പ്ലാസ്റ്റിക് സഞ്ചികൾ കുരുങ്ങിക്കിടക്കുന്നത്.
പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം റോഡിലേക്കും പുഴകളിലെയ്ക്കും വലിച്ചെറിയുന്ന മലയാളികള്‍ മയ്യഴിപ്പുഴ ഒന്ന് കാണേണ്ടതാണ്.

puzha

പുഴയുടെ ഉത്ഭവകേന്ദ്രമായ വിലങ്ങാട് മലയോരം മുതൽ കടലിലേയ്ക്ക് പതിക്കുന്ന മാഹി വരെയുള്ള ഭാഗങ്ങളിൽ പുഴ പ്ലാസ്ടികിൽ മുങ്ങിയിരിക്കുകയാണ് പുഴ സംരക്ഷണ സമിതികൾ ഇതിനെതിരെ ബോധവൽകരണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്

English summary
'mayyazhi' river under the threat of extintion
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്