വിവാദങ്ങൾക്കിടയിലും ജനങ്ങളെ മറക്കാതെ ജനകീയ സർക്കാർ! വിലക്കയറ്റം പിടിച്ചുനിർത്താൻ 1545 സ്പെഷ്യൽ ചന്ത

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിലക്കയറ്റത്തിൽ വീർപ്പുമുട്ടുന്ന മലയാളികൾക്ക് ആശ്വാസമേകി ഇടതുമുന്നണി സർക്കാർ. ക്രിസ്തുമസ്-പുതുവത്സര ആഘോഷം പ്രമാണിച്ച് ആയിരത്തിലേറെ സ്പെഷ്യൽ ചന്തകൾ തുടങ്ങാനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിൽ 1545 ചന്തകളാണ് തുറക്കുക. ഡിസംബർ 14ന് തുടങ്ങുന്ന സ്പെഷ്യൽ ചന്തകൾ ഡിസംബർ 31 വരെ പ്രവർത്തിക്കും.

ഫഹദ് ഫാസിൽ നിയമത്തിന് മുന്നിൽ 'കീഴടങ്ങി'! നൽകിയത് 17 ലക്ഷം രൂപ; അമലാ പോൾ വാശിയിൽ തന്നെ?

'സുഹൈബിനെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിച്ചില്ല', യോഗാ കേന്ദ്രത്തിലെ പീഡനങ്ങൾ...

സപ്ലൈകോ ചന്തകൾക്ക് പുറമേ പ്രാഥമിക സഹകരണ സംഘങ്ങളുടെ വിപണികളും ഉത്സവക്കാലത്ത് പ്രവർത്തിക്കും. രണ്ട് സ്പെഷ്യൽ വിപണികളിലൂടെ നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനാണ് ജനങ്ങൾക്ക് അവസരം ലഭിക്കുന്നത്.

pinarayi

റേഷന്‍ കാര്‍ഡ് മുഖേനയാണ് സാധനങ്ങള്‍ ലഭിക്കുക. മുന്‍ഗണന വിഭാഗക്കാര്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ ലഭിക്കും. അരി ഒരോ കാര്‍ഡിനും അഞ്ചു മുതല്‍ പത്തു കിലോ വരെയും പലവ്യഞ്ജനം അര കിലോ മുതല്‍ ഒരു കിലോ വരെയുമാണ് നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.

സ്പെഷ്യല്‍ വിപണികളിലൂടെ പതിമൂന്നിനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് സബ്സിഡി ഇനങ്ങളുടെ വിലനിലവാരം ഏറെക്കുറെ സമാനമാണ്. കണ്‍സ്യൂമര്‍ഫെഡ് ഡിസംബര്‍ 21 ന് തുടങ്ങുന്ന ക്രിസ്മസ്-നവവത്സര വിപണികള്‍ ജനുവരി രണ്ടുവരെ തുടരും. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും മുഴുവൻ സ്ഥാപനങ്ങളിലും ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ വിപണി പ്രവർത്തിക്കും.

English summary
ldf government announced 1545 supplyco markets.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്