കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിക്ക് ഹോട്ടലുടമകളുടെ മറുപണി; വില കുറക്കാതിരിക്കാന്‍ കുതന്ത്രം, പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ജിഎസ്ടി നികുതി കുറച്ചതിനൊപ്പം ഐടിസി എടുത്തുകളഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കുറയ്ക്കാതിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ഉപഭോക്താക്കളുടെ പോക്കറ്റില്‍ അല്‍പ്പമെങ്കിലും പണം ബാക്കിയാക്കുമെന്ന് കരുതിയ ജിഎസ്ടി നിരക്ക് കുറയ്ക്കലിന് മറുപണി കൊടുക്കാന്‍ ഹോട്ടലുടമകളുടെ നീക്കം. നേരത്തെ 12 ശതമാനവും 18 ശതമാനവുമൊക്കെയുണ്ടായിരുന്ന റസ്‌റ്റോറന്റുകളിലെ ജിഎസ്ടി അഞ്ചു ശതമാനമായി നിജപ്പെടുത്തിയിരുന്നു. സ്വാഭാവികമായും വില കുറയേണ്ടതുമാണ്.

എന്നാല്‍ വില കുറക്കാതിരിക്കാന്‍ കുതന്ത്രം മെനയുകയാണ് ഹോട്ടലുടമകള്‍. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റി (ഐടിസി) നുണ്ടായിരുന്ന നേട്ടം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയ്ക്കാതിരിക്കുന്നത്. ചില ഹോട്ടലുകളില്‍ നേരിയ കുറവ് വരുത്തിയെങ്കിലും വന്‍കിട ഹോട്ടലുകളെല്ലാം വില കൂട്ടാനുള്ള ശ്രമത്തിലാണ്. അതിന് എംആര്‍പി കൂട്ടിയിട്ടാണ് വഴിയൊരുക്കുന്നത്.

അഞ്ച് ശതമാനം മാത്രം നികുതി

അഞ്ച് ശതമാനം മാത്രം നികുതി

എസി റെസ്റ്റോറന്റുകളില്‍ 18 ശതമാനവും അല്ലാത്ത ഹോട്ടലുകളില്‍ 12 ശതമാനവുമാണ് ഭക്ഷണത്തിന് ജിഎസ്ടി ചുമത്തിയിരുന്നത്. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി എല്ലാ ഹോട്ടലുകളിലും ഭക്ഷണത്തിന് അഞ്ച് ശതമാനം മാത്രം നികുതി ഏര്‍പ്പെടുത്തി പ്രഖ്യാപനം നടത്തുകയായിരുന്നു ജിഎസ്ടി കൗണ്‍സില്‍. സ്വാഭാവികമായും വിലയില്‍ വലിയ മാറ്റം സംഭവിക്കേണ്ടതാണ്.

മക്‌ഡൊണാള്‍ഡിന്റെ ബില്ലുകള്‍

മക്‌ഡൊണാള്‍ഡിന്റെ ബില്ലുകള്‍

ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം നവംബര്‍ 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്. പക്ഷേ, മിക്ക ഹോട്ടലുകളിലും പഴയ കൂടിയ വില തന്നെയാണ് ഈടാക്കുന്നത്. വന്‍കിട ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡിന്റെയും സ്റ്റാര്‍ബക്‌സിന്റെയും ഭക്ഷണങ്ങള്‍ക്ക് വില കുറച്ചിട്ടില്ല. ജിഎസ്ടി കുറച്ചുള്ള പ്രഖ്യാപനം വന്നതിന് ശേഷവും മുമ്പുമുള്ള ബില്ലുകള്‍ താരതമ്യം ചെയ്താണ് ഉപഭോക്താക്കള്‍ ഇക്കാര്യം ചോദ്യം ചെയ്തിരിക്കുന്നത്.

എംആര്‍പി കൂട്ടിയിടുന്നു

എംആര്‍പി കൂട്ടിയിടുന്നു

രണ്ട് ബില്ലുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഹോട്ടലുകള്‍ നടത്തുന്ന തട്ടിപ്പുകള്‍ തിരിച്ചറിയണമെന്ന സന്ദേശവും ഇതോടൊപ്പപമുണ്ട്. ട്വിറ്ററിലാണ് വന്‍ പ്രതിഷേധം. ധനമന്ത്രാലയത്തിലെ പ്രമുഖരുടെ ശ്രദ്ധയില്‍ ഇക്കാര്യമെത്തിയിട്ടുണ്ട്. മക്‌ഡൊണാള്‍ഡ് എംആര്‍പി കൂട്ടിയിട്ടാണ് പഴയ കൂടിയ വില തന്നെ ഈടാക്കുന്നത്. ഇക്കാര്യവും ഉപഭോക്താക്കള്‍ എടുത്തുപറയുന്നു.

ഐടിസി എടുത്തുകളഞ്ഞതാണ് പ്രശ്‌നമെന്ന്

ഐടിസി എടുത്തുകളഞ്ഞതാണ് പ്രശ്‌നമെന്ന്

ഫലത്തില്‍ അന്തിമ ബില്ലില്‍ കുറവ് വരുന്നില്ല. പാചകവാതകമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതി, മൊത്തം വിറ്റുവരവിലുള്ള നികുതിയില്‍ കുറവ് ചെയ്യുന്ന സമ്പ്രദായമാണ് ഐടിസി അഥവാ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. ജിഎസ്ടി നികുതി കുറച്ചതിനൊപ്പം ഐടിസി എടുത്തുകളഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കുറയ്ക്കാതിരിക്കുന്നത്.

പരിശോധന ശക്തമാക്കി

പരിശോധന ശക്തമാക്കി

മിക്ക ജില്ലകളിലും ഹോട്ടലുകള്‍ പഴയ വിലതന്നെ ഈടാക്കുന്നതായി പരാതിയുണ്ട്. അമിത വില ഈടാക്കുന്നത് തടയാന്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് മൂന്ന് മേഖലകളാക്കി സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മിക്ക ഹോട്ടലുകളിലും വില അല്‍പ്പം കുറച്ചിട്ടുണ്ട്.

English summary
McDonald's Meals Not Cheaper Despite GST Rate Cut. Twitter Not Lovin' It
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X