ആറ്റുകാലമ്മയോട് ദേഷ്യം കാണിച്ച ശ്രീലേഖയ്ക്ക് വിമൻസ് ഫ്രണ്ടിന് മുന്നിൽ മുട്ടുവിറച്ചു; കെപി ശശികല...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. കണ്ണൂർ വനിതാ ജയിലിൽ പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണൽ വിമൻസ് ഫ്രണ്ടിന് പരിപാടി അവതരിപ്പിക്കാൻ അനുവാദം നൽകിയ സംഭവത്തിലാണ് ശശികലയുടെ വിമർശനം.

ആറ്റുകാലമ്മയോട് പോലും ദേഷ്യം കാണിച്ച ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് നാഷണൽ വിമൻസ് ഫ്രണ്ടിന് മുന്നിൽ മുട്ടുവിറച്ചെന്ന് കെപി ശശികല പറഞ്ഞു. ജയിൽ ഡിജിപിക്കെതിരെ ഹിന്ദു ഐക്യവേദി പ്രസിഡന്റ് രൂക്ഷ വിമർശനമുന്നയിച്ചെന്ന വാർത്ത ജനം ടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കണ്ണൂർ വനിതാ ജയിലിൽ നടത്തിയ പരിപാടിയെ ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

ശശികല...

ശശികല...

ആറ്റുകാൽ പൊങ്കാലയുടെ കുത്തിയോട്ടത്തിനെതിരെ രംഗത്തെത്തിയ ആർ ശ്രീലേഖയെ വനിതാ ജയിലിലെ വിവാദ പരിപാടിയുടെ പേരിലാണ് കെപി ശശികല രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ആർ ശ്രീലേഖയ്ക്ക് വിമൻസ് ഫ്രണ്ടിന് മുന്നിൽ മുട്ടുവിറച്ചെന്നായിരുന്നു ശശികലയുടെ വിമർശനം. ചീമേനി തുറന്ന ജയിലിൽ തടവുകാർക്ക് പരിപാലിക്കാൻ നൽകിയ പശുവിൽ പോലും വർഗീയത കണ്ടെത്തിയ സഖാക്കൾ എന്തേ കണ്ണൂർ വനിതാ ജയിലിലെ വിമൻസ് ഫ്രണ്ട് നടത്തിയ യോഗം കാണാതെ പോയതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ചോദിച്ചു.

അംഗീകരിക്കാൻ സാധിക്കില്ല...

അംഗീകരിക്കാൻ സാധിക്കില്ല...

കമ്മ്യൂണിസ്റ്റുകാർ പകർന്നു കൊടുക്കുന്ന ഊർജ്ജമാണ് കേരളത്തിൽ തീവ്രവാദം ഉണ്ടാക്കിയതെന്നും കെപി ശശികല ആരോപിച്ചു. തീവ്രവാദ കേന്ദ്രങ്ങളിലേക്ക് പെൺകുട്ടികളെ കടത്തുമ്പോഴും മൗനം പാലിക്കുന്നവരുടെ കപട മതേതരത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും ശശികല പറഞ്ഞു. ജനം ടിവിയുടെ ഓൺലൈൻ എഡിഷനിലാണ് ശശികല ഡിജിപിയെ വിമർശിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ണൂർ വനിതാ ജയിലിൽ ഇക്കഴിഞ്ഞ മാർച്ച് എട്ടിന് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ക്ലാസിന് നേതൃത്വം നൽകിയവർ പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണൽ വിമൻസ് ഫ്രണ്ടിന്റെ പ്രവർത്തകരാണെന്നാണ് ആരോപണം.

അനുമതി...

അനുമതി...

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നിയമ ബോധവത്കരണ ക്ലാസാണ് വനിതാ ജയിലിൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ ക്ലാസിന് നേത‍ൃത്വം നൽകിയവർ വിമൻസ് ഫ്രണ്ട് പ്രവർത്തകരാണെന്നാണ് സംഘപരിവാർ സംഘടനകളുടെ ആരോപണം. ജയിൽ ഡിജിപി ആർ ശ്രീലേഖയാണ് പരിപാടി സംഘടിപ്പിക്കാൻ അനുവാദം നൽകിയതെന്നും ഇവർ ആരോപിക്കുന്നു. ഈ സംഭവത്തിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയും ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നടത്തുന്ന കുത്തിയോട്ടത്തിനെതിരെ രംഗത്തെത്തിയ ഡ‍ിജിപിയെ അക്കാര്യം ഓർമ്മിപ്പിച്ച് കൊണ്ടാണ് കെപി ശശികല വിമർശിച്ചിരിക്കുന്നത്.

കുത്തിയോട്ടം...

കുത്തിയോട്ടം...

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നടത്തുന്ന കുത്തിയോട്ടം ആൺകുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന ചടങ്ങാണെന്നാണ് ഡിജിപി ആർ ശ്രീലേഖ പറഞ്ഞിരുന്നത്. തന്റെ ബ്ലോഗിലൂടെയായിരുന്നു ശ്രീലേഖയുടെ അഭിപ്രായപ്രകടനം. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്ന് കുട്ടികളെ പീഡിപ്പിക്കുന്നതെന്നും, ആറ്റുകാലിലെ കുത്തിയോട്ടത്തെ വേണമെങ്കിൽ കുട്ടികളുടെ തടവറയെന്ന് വിശേഷിപ്പിക്കാമെന്നും അവർ ബ്ലോഗിൽ കുറിച്ചിരുന്നു. എന്നാൽ ശ്രീലേഖയുടെ വിമർശനം മാധ്യമങ്ങളിൽ വാർത്തയായതോടെ കുത്തിയോട്ടത്തെ സംബന്ധിച്ച് വൻ വിവാദം ഉടലെടുത്തു. ചടങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുമുണ്ടായി.

ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...

ഒരു മാർക്കിന് പരീക്ഷയിൽ തോറ്റു! കണ്ണൂരിലെ എൽപി സ്കൂൾ അദ്ധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു...

മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report; kp sasikala against dgp r sreelekha ips on kannur womens jail controversy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്