പിണറായി പോലീസിന് ആർഎസ്എസിനെ പേടി? മോഹൻഭാഗവത് ഇനിയും വരും, പതാക ഉയർത്തും!

  • Posted By: Desk
Subscribe to Oneindia Malayalam

പാലക്കാട്: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പാലക്കാട്ടെ സ്കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് പോലീസും വിദ്യാഭ്യാസ വകുപ്പും. സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിശദീകരണം. മീഡിയവൺ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

ഡോക്ടർമാർ 'അനുഭവിക്കുമെന്ന്' ആരോഗ്യമന്ത്രി; ചൊവ്വാഴ്ച സംസ്ഥാനത്ത് ചികിത്സയില്ല! മെഡിക്കൽ ബന്ദ്...

അതേസമയം, ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനത്തിലും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പാലക്കാട്ടെത്തുമെന്നും മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്നേദിവസത്തെ ചടങ്ങിലും മോഹൻ ഭാഗവത് തന്നെ പതാക ഉയർത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു.

 സ്വാതന്ത്ര്യ ദിനത്തിൽ...

സ്വാതന്ത്ര്യ ദിനത്തിൽ...

2017ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പാലക്കാട് മൂത്താന്തറ കർണകിയമ്മൻ സ്കൂളിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയത്. രാഷ്ട്രീയ നേതാക്കൾ എയ്ഡഡ് സ്കൂളിൽ പതാക ഉയർത്തരുതെന്ന ജില്ലാ കളക്ടറുടെ നിർദേശം മറികടന്നായിരുന്നു ആർഎസ്എസ് സർസംഘചാലക് പതാക ഉയർത്തിയത്. സംഭവത്തിൽ നടപടിയെടുക്കാതിരുന്ന സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷവിമർശനമുയരുകയും ചെയ്തു.

 വന്ദേമാതരം...

വന്ദേമാതരം...

ദേശീയ പതാക ഉയർത്തിയതിന് പുറമേ, മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനത്തിന് പകരം വന്ദേമാതരമാണ് ആലപിച്ചത്. ഇതും ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ പി മേരിക്കുട്ടി കേസെടുക്കാൻ നിർദേശിച്ചു.

സർക്കാർ നടപടി...

സർക്കാർ നടപടി...

ജില്ലാ കളക്ടർ നിർദേശം നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതിനുപകരം സംഭവത്തെക്കുറിച്ച് നിയമോപദേശം തേടി. ഇക്കാലയളവിലാണ് മേരിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്. ആർഎസ്എസ് നേതാവിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയ ജില്ലാ കളക്ടറെ സ്ഥലംമാറ്റിയതിലും സർക്കാരിനെതിരെ പ്രതിഷേധമുണ്ടായി.

മുഖ്യമന്ത്രിയുടെ ഓഫീസ്...

മുഖ്യമന്ത്രിയുടെ ഓഫീസ്...

മാസങ്ങൾക്ക് ശേഷം പിന്നീട് കഴിഞ്ഞദിവസമാണ് മോഹൻ ഭാഗവത് വിഷയം വീണ്ടും ചർച്ചയാകുന്നത്. ആർഎസ്എസ് തലവൻ പതാക ഉയർത്തിയ സംഭവത്തിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് പോലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും നടപടിയെടുക്കാൻ നിർദേശം നൽകിയെന്നായിരുന്നു കഴിഞ്ഞദിവസത്തെ വാർത്ത. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു.

നിർദേശമില്ല...

നിർദേശമില്ല...

എന്നാൽ തങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെയും പ്രതികരണം. മീഡിയവൺ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീണ്ടും വരും...

വീണ്ടും വരും...

അതേസമയം, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് വീണ്ടും പാലക്കാട് വരുമെന്നും റിപ്പോർട്ടിലുണ്ട്. ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനത്തിൽ പാലക്കാടെത്തുന്ന മോഹൻ ഭാഗവത്, അന്നേദിവസം ദേശീയ പതാക ഉയർത്തുമെന്നും മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report; still there is no instruction to take the case against mohan bhagwat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്