മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ട്രച്ചറും, വീൽ ചെയറും ലഭിക്കണമെങ്കിൽ ജീവനക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ട്രക്ച്ചറും, വീൽ ചെയറും ലഭിക്കണമെങ്കിൽ ആശുപത്രി ജീവനക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥ. നൂറുക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ വേണ്ടത്ര സ്ക്ട്രച്ചറുകൾ ലഭിമല്ലെന്നാണ് ജീവനക്കാർ പറയുന്നത് .

എല്ലു രോഗവിഭാഗത്തിൽ വരുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതി പോലും സ്ട്രക്ച്ചറും വീൽ ചെയറും ഇവിടെ ലഭ്യമല്ല. ഇത് രോഗികളെ മണിക്കൂറുകളോളം ആശുപത്രി മുറ്റത്ത് കാത്തുനിൽക്കേണ്ടി വരുന്നു. എന്നാൽ മെഡിസിൻ വിഭാഗത്തിൽ സ്ട്രക്ച്ചറുകൾ ഒഴിഞ്ഞുകിടന്നാൽ പോലും മറ്റു വിഭാഗത്തിൽ വരുന്ന രോഗികൾക്ക് ഇവിടെ നിന്ന് സ്ട്രക്ച്ചർ നൽകാൻ ജീവനക്കാർ തയ്യാറാവുന്നില്ല. സ്ട്രക്ച്ചറും വീൽ ചെയറും രോഗികൾക്ക് നൽകിയാൽ പലരും സ്ട്രക്ച്ചറും വീൽ ചെയറും പുറത്ത് ഉപേക്ഷിച്ച് പോകുന്നത് കാരണമാണ് സ്ട്രക്ച്ചർ നൽകാത്തതെന്ന് ഹോസ്പിറ്റൽ ജീവനക്കാർ പറയുന്നു.

mch

എന്നാൽ സ്ട്രക്ച്ചറോ വീൽചെയറോ ലഭിക്കണമെങ്കിൽ ആധാർ അടക്കമുള്ള ഒറിജിനൽ ഐഡി കാർഡ് ഇവിടെ നൽകിയാൽ മാത്രമേ ഇവിടെ നിന്ന് സ്ട്രക്ച്ചറോ, വീൽ ചെയറോ ലഭിക്കുകയുള്ളൂവെന്ന് രോഗികൾ പറയുന്നു. ഐഡി കാർഡ് ഇല്ലാത്തവർ കൈയിലുള്ള വിലപ്പിടിപ്പുള്ള മൊബൈൽ ഫോണോ മറ്റോ ഇവിടെ നൽകിയാൽ മാത്രമേ ഇവിടെ നിന്ന് സ്ട്രക്ച്ചറോ വീൽ ചെയറോ ലഭിക്കുകയുള്ളൂ എന്നതാണ് സത്യം. കഴിഞ്ഞ ദിവസം മെഡിസിൻ വിഭാഗത്തിൽ അഞ്ചിലധികം സ്ട്രക്ച്ചറുകൾ ഒഴിഞ്ഞുകിടന്നപ്പോൾ പലരും സ്ട്രക്ച്ചറുകൾ ആവശ്യപ്പെട്ടിട്ടും ഇവിടുത്തെ ജീവനക്കാർ സ്ട്രക്ച്ചർ നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് പലരും അത്യാഹിത വിഭാഗത്തിൽ നിന്ന് സ്ട്രക്ച്ചർ സംഘടിപ്പിച്ചാണ് രോഗികളെ ഓപിയിൽ എത്തിച്ചത്.

ഭാര്യയാണെന്ന അഭിഭാഷകന്റെ അവകാശവാദം: പള്ളിക്കര സ്വദേശിനി ഹൈക്കോടതിയില്‍ ഹാജരായി

പിന്നീട് രോഗികളുടെ പരാതിയെ തുടർന്ന് സർജന്റ് അയ്യപ്പദാസ് ഇടപെട്ടതിന് ശേഷമാണ് മെഡിസിൻ വിഭാഗത്തിൽ നിന്ന് സ്ട്രക്ച്ചറുകൾ നൽകാൻ ജീവനക്കാർ തയ്യാറായത്. ആശുപത്രിയിലെ എച്ച് ഡി എസ് ജീവനക്കാരാണ് സ്ട്രക്ച്ചച്ചറുകൾ കൈകാര്യം ചെയ്യുന്ന ജോലി ചെയ്യേണ്ടത്. എന്നാൽ ഈ ജോലി ചെയ്യേണ്ട ജീവനക്കാർ മറ്റെന്തെങ്കിലും ജോലി ചെയ്യുകയോ വെറുതെ ഇരിക്കുകയോ ആണ് ചെയ്യുന്നത്. ഇവർ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധന നടത്താനോ ക്യത്യമായ ജോലികൾ ഇവർക്ക് നൽകാനോ ഇവിടെയുള്ള സംവിധാനം അപര്യാപ്തമാണെന്നാണ് രോഗികളുടെ പരാതി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Medical college hospital; Has to request wheel chair and stretchers from staff

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്