മിന്നലിനെ വട്ടം കറക്കി മെഡിക്കല്‍ വിദ്യാര്‍ത്ഥി..വഴിമുടക്കിയായതിന് കിട്ടിയ എട്ടിന്‍റെ പണി ??

  • By: Nihara
Subscribe to Oneindia Malayalam

കാസര്‍കോഡ് : കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസ്സ് സര്‍വീസായ മിന്നലിന് വഴിമുടക്കിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ്സിനെ പോകാന്‍ അനുവദിക്കാതെ തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളി വരെ കാറോടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് മിന്നലിന്റെ വക എട്ടിന്റെ പണി കിട്ടിയത്.

കഴിഞ്ഞ ആഴ്ചയായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അഴിയൂര്‍ സ്വദേശി ഫൈസലാണ് മിന്നലിന് വഴിമുടക്കിയായത്. പുന്നോലില്‍ നിന്ന് ബസ്സിനെ മറികടന്ന കാര്‍ ഏറെ നേരം ബസ്സിനെ പോകാന്‍ അനുവദിക്കാതെ സഞ്ചരിച്ചു. സഹികെട്ട് യാത്രക്കാര്‍ പരാതിപ്പെട്ടതോടുകൂടിയാണ് ഡ്രൈവര്‍ സോണല്‍ ഓഫീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

മിന്നലിന്റെ വഴിമുടക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി

മിന്നലിന്റെ വഴിമുടക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി

കെഎസ്ആര്‍ടിസിയുടെ അതിവേദ സര്‍വീസായ മിന്നലിന്റെ വഴി തടഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ത്ഥി. കാസര്‍കോഡു നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടയില്‍ തലശ്ശേരിയില്‍ വെച്ചാണ് യുവാവ് മിന്നലിന് തടസ്സമായി നിന്നത്.

യാത്രക്കാര്‍ പരാതിപ്പെട്ടു

യാത്രക്കാര്‍ പരാതിപ്പെട്ടു

തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഫൈസല്‍. പുന്നോലില്‍ വെച്ച് കെഎസ്ആര്‍ടിസിയെ മറി കടന്ന കാര്‍ ഏറെ നേരം ബസ്സിനെ പോകാനനുവദിക്കാത്ത രീതിയില്‍ സഞ്ചരിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് ബസ് ഡ്രൈവര്‍ ജഗദീഷ് സോണല്‍ ഓഫീസില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്.

നിമിഷങ്ങള്‍ക്കുള്ളില്‍ നടപടി

നിമിഷങ്ങള്‍ക്കുള്ളില്‍ നടപടി

സോണല്‍ ഓഫീസില്‍ വിഷയെ റിപ്പോര്‍ട്ട് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഫൈസലിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം കഴിഞ്ഞ് മിന്നല്‍ ബസ്സ് തിരിച്ച് കാസര്‍കോഡെത്തിയതിനു ശേഷമാണ് കാര്‍ വിട്ടുകൊടുത്തത്.

പിഴ ഈടാക്കി

പിഴ ഈടാക്കി

കെഎസ്ആര്‍ടിസിയുടെ പ്രധാന വരുമാന സോത്രസ്സു കൂടിയായ മിന്നല്‍ സര്‍വീസിന് തടസ്സമായി നിന്നതിന് ഫാസലില്‍ നിന്ന് 5000 രൂപ പിഴയും ഈടാക്കി. വരുമാന നഷ്ടം കണക്കിലെടുത്താണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട മിന്നല്‍

യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട മിന്നല്‍

തീവണ്ടിയെക്കാള്‍ വേഗത്തില്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോഡു വരെ എത്താമെന്നതിനാല്‍ത്തന്നെ യാത്രക്കാര്‍ക്ക് മിന്നലിനോടുള്ള പ്രിയം ഏറി വരികയാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കെഎസ്ആര്‍ടിസിക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ് മിന്നല്‍.

അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസില്‍ എന്ത് തടസ്സം നേരിട്ടാലും അടിയന്ത രനടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളില്‍ എംഡി രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ട്.

English summary
Medical student got punishment and fine for bloking minnal service.
Please Wait while comments are loading...