കൊച്ചി: രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പോലും ആയില്ല മീര ജാസ്മിന്റെ ഭര്‍ത്താവ് കോടതിയില്‍. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് മീര ജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ ആദ്യ ഭാര്യയില്‍ നിന്നും ഭാര്യാപിതാവില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി
ഞായറാഴ്ച രാത്രി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ മീരയും അനിലും രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
ഫെബ്രുവരി 12 ന് പാളയം എല്‍എംഎസ് പള്ളിയില്‍ വച്ച് മതാചാരപ്രകാരം മീരയും അനിലും വിവാഹിതരാകും. തിരുവനന്തപുരം നന്ദാവനം സ്വദേശിയാണ് അനില്‍. ദുബായില്‍ സോഫ്ട് വെയര്‍ എഞ്ചിനീയറാണ് അനില്‍
ഒരു വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് മീര അനിലിനെ കണ്ടെത്തിയത്. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് വിവാഹം ഉറപ്പിയ്ക്കുകയായിരുന്നു.