ചാനൽ ചർച്ചയ്ക്കിടെ മെസേജ് അയച്ചിട്ടില്ല; ഫോണില്‍ വ്യാജതെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയെന്ന് അയിഷ
തിരുവനന്തപുരം; ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചുവെന്ന ലക്ഷദ്വീപ് പോലീസിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അയിഷ സുൽത്താന. വാട്സ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ചർച്ചയ്ക്കിടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അയിഷ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്റെ ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസിൽ തെളിവുണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും അയിഷ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത ഫോണും ലാപ്ടോപ്പും ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഫോണ്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ക്ക് ശേഷവും സ്വിച്ച് ഓണ്‍ ആയിരുന്നു.ഫോണും ലാപ്ടോപ്പും ഫൊറൻസിക് പരിശോധന എന്ന പേരിൽ ഗുജറാത്തിലെ ലാബിലേക്കാണ് അയച്ചത്. ഇത് ദുരുദ്ദേശത്തോടെയാണെന്നും അവർ പറഞ്ഞു.
ലാപ്പിലും ഫോണിലും വ്യാജ തെളിവുകൾ തിരികി കയറ്റാൻ സാധ്യത ഉണ്ടെന്നും അയിഷ ആരോപിച്ചു. ചാനൽ ചർച്ചയ്ക്കിടെ ആരുടേയും ഉപദേശം സ്വീകരിച്ചിട്ടില്ല. തന്റെ അക്കൗണ്ടിലേ്കക് പണം അയച്ചത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അയിഷ പറയുന്നു.
ഫോണും ലാപ്ടോപ്പും തിരികെ വേണം എന്ന് ആവശ്യപ്പെട്ട് ആയിഷ സുൽത്താന കവരത്തി പോലീസിന് കത്തയച്ചിരുന്നു. എന്നാൽ ലാപും ഫഓണും കോടതി മുഖാന്തരം മാത്രമേ തിരികെ നൽകാൻ സാധിക്കൂവെന്നായിരുന്നു കവരത്തി പോലീസിന്റെ മറുപടി. കേസ് എടുത്തതിന് പിന്നാലെ ലാപിലേയും ഫോണിലേയും വിവരങ്ങൾ നശിപ്പിച്ച ശേഷമാണ് അയിഷ ഫോൺ കൈമാറിയതെന്നും നേരത്തേ പോലീസ് കോടതിയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications