കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് രാഷ്ട്രീയമല്ല, എന്റെ ജീവിതമാണ്!!! മീ ടു ക്യംപെയിനിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് ടെസ് ജോസഫ്

  • By Goury Viswanathan
Google Oneindia Malayalam News

മുംബൈ: മീടു ക്യാംപെയിനിലൂടെ നടത്തുന്ന തുറന്നുപറച്ചിലുകളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം. വർഷങ്ങളായി ചാരംമൂടിക്കിടന്നിരുന്ന പല പീഡന കഥകളും തുറന്നുപറഞ്ഞുകൊണ്ടാണ് നിരവധി പേർ രംഗത്തെത്തുന്നത്. സിനിമ മേഖലയിൽ തുടങ്ങി സമസ്ത മേഖലകളിലും കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് മീ ടു ക്യാംപെയിൻ . ക്യാംപെയിനിൽ കുടുങ്ങുന്നതാകട്ടെ നാനാ പടേക്കർ മുതൽ മുകേഷ് വരെയുള്ള പ്രമുഖർ.

മലയാളി കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെ മുകേഷിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചാണ് ടെസ് തുറന്നടിച്ചിരിക്കുന്നത്. മുകേഷിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ടെസ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

മുകേഷിനെതിരെ

മുകേഷിനെതിരെ

ബോളിവുഡിനെ ഞെട്ടിച്ച മീടു ക്യാംപെയിന്റെ അലയൊലികൾ മലയാള സിനിമയിലേക്കും എത്തിയിരിക്കുകയാണ്. 19 വർഷം മുൻപ് ഒരു ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണ സമയത്ത് മുകേഷിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്.

ചെന്നൈയിൽ

ചെന്നൈയിൽ

ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനിടയില്‍ പരിപാടിയുടെ അവതാരകനായ മുകേഷ് തന്റെ മുറിയിലേക്ക് പലവട്ടം ഫോണ്‍ ചെയ്തു. ഇത് അവസാനിക്കാതായപ്പോള്‍ സുഹൃത്തിന്റെ മുറിയിലേക്ക് മാറി. ചിത്രീകരണ സമയത്ത് മുകേഷ് ഇടപെട്ട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റിയെന്നും ടെസ് ജോസഫ് ആരോപിച്ചിരുന്നു.

 നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

ടെസിൻ‌റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വ്യാപക പ്രതിഷേധമാണ് മുകേഷിനെതിരെ ഉയർന്നത്. നിലവിൽ എംഎൽഎ കൂടിയായ മുകേഷിനെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. കൊല്ലത്ത് എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. മുകേഷിന്റെ കോലവും കത്തിച്ചു. ആരോപണത്തിൽ രാഷ്ചട്രീയ മുതലെടുപ്പ് തുടങ്ങിയതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി ടെസ് ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.

എന്റെ ജീവിതം

എന്റെ ജീവിതം

തന്റെ തുറന്നു പറച്ചിലിനെ തുടർന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളെ രൂക്ഷമായി വിമർശിച്ചാണ് ടെസ് രംഗത്തെത്തിയിരിക്കുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി കാണുന്നു. ഇതെന്റെ കഥയാണ്, നിങ്ങളുടെ രാഷ്ട്രീയമല്ല, മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതും സംഭവം രാഷ്ട്രീയവൽക്കരിച്ചതും തെറ്റാണ്. എന്റെ ജീവിതം രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ട്വിറ്റർ കുറിപ്പിൽ ടെസ് പറയുന്നു.

സ്ത്രീ സുരക്ഷയ്ക്കായി

സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാത്ത ഒരു വ്യവസ്ഥയ്ക്കെതിരെയായിരുന്നു തന്റെ തുറന്നു പറച്ചിൽ. ലൈംഗീകാതിക്രമങ്ങൾ നേരിടുന്നവർക്ക് സംരക്ഷണം ഉറപ്പാക്കണം. സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ ഇത് മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് ടെസ് പറയുന്നു.

 19 വർഷം

19 വർഷം

എന്തുകൊണ്ടാണ് 19 വർഷം കാത്തിരുന്നതെന്ന് എന്നോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നോക്കു, ഭയമില്ലാതെ ധൈര്യത്തോടെ സ്ത്രീകൾ തങ്ങളുടെ ദുരനുഭവം തുറന്നു പറയുന്നു. ഇക്കാര്യങ്ങൾ എന്റെ കുടുംബത്തിനും ഞാനുമായി അടുപ്പമുള്ളവർക്കുമെല്ലാം വർഷങ്ങളായി അറിയാം. വിശ്വാസത്തോടെ പറയാൻ വേദിയില്ലാത്തതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചതെന്നും ടെസ് പറയുന്നു.

നിഷേധിച്ച്

നിഷേധിച്ച്

ടെസ് ജോസഫിന്റെ ആരോപണങ്ങൾ നിഷേധിച്ച് മുകേഷും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ഒരു സംഭവം നടന്നുവെന്ന് ഇപ്പോഴാണോ പറയുന്നത്. ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്‍മ പോലുമില്ല. ആരോപണം ശരിയാമെങ്കില്‍ അവര്‍ ഇത്രകാലം എവിടെയായിരുന്നുവെന്നും മുകേഷ് ചോദിച്ചു.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

ഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണംഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണം

English summary
me too campaign, I dont want to politicize my story, tess joseph on protest against mukesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X