കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതിക്ക് സമഗ്രമായ ലേബര്‍ ബജറ്റ് തയ്യാറാക്കണം : എംപി ജോയ്സ് ജോര്‍ജ്

  • By Desk
Google Oneindia Malayalam News

ഇടുക്കി :മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ജില്ലയുടെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്തുതിന് പ്രായോഗിക പദ്ധതികളും സമഗ്രമായ ലേബര്‍ ബജറ്റും തയ്യാറാക്കുന്നതിന് പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്ന് ജോയ്സ് ജോര്‍ജ് എം പി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുതിനുള്ള ഡിസട്രിക്ട് ഡെവലപ്മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു എം പി.

 disha-mp

ജില്ലയിലെ ഓരോ പഞ്ചായത്തിലെയും ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ജല സംരക്ഷണ രംഗത്തും അടിസ്ഥാന വികസനത്തിനും മുന്‍ഗണന നല്‍കി ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് പ്രയോജനപ്പെടുത്താവുന്ന വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌ക്കരിക്കുതിനു ശ്രദ്ധിക്കണമെന്നും അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്തണമെന്നും നിയമം അനുശാസിക്കുന്ന തൊഴില്‍ ദിനങ്ങള്‍ ഓരോ ഗുണഭോക്താവിനും ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും എം പി ജോയ്‌സ് ജോര്‍ജ് ആഭിപ്രായപ്പെട്ടു.

പദ്ധതിയില്‍ കൂടുതല്‍ വിഹിതം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കുതിന് സാധ്യത പദ്ധതികള്‍ മുന്‍കൂട്ടി ആവിഷ്‌കരിച്ച് അന്തിമ പദ്ധതി തയ്യാറാക്കുകയും ബജറ്റ് റിവിഷന്റെ ഭാഗമായി പുതിയ നിര്‍ദ്ദേശങ്ങള്‍ വരുന്ന മുറക്ക് പദ്ധതികള്‍ യഥാസമയം സമര്‍പ്പിക്കാനുമായാല്‍ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഇടുക്കി ജില്ലക്ക് കഴിയുമെന്നും എംപി പറഞ്ഞു.
ജില്ലകളക്ടര്‍ ജി . ആര്‍ ഗോകുല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

English summary
mgnrega need labour budget says joise george mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X