Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷേലിന്റെ ദുരൂഹ മരണം; ക്രോണിന്റെ നീക്കങ്ങള്‍ പുറത്താവുന്നു, വിദ്യാര്‍ഥിനിയുടെ സുഹൃത്തിനെ ചെയ്തത്..

ക്രിസ്റ്റിയെ മാത്രമല്ല, മിഷേലുമായി അടുപ്പമുള്ള പല വിദ്യാര്‍ഥികളെയും ക്രോണിന്‍ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി: സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പ്രതിക്കെതിരേ കൂടുതല്‍ പേര്‍ രംഗത്ത്. പ്രതി ക്രോണിന്‍ അലക്‌സാണ്ടറിനെതിരേ മിഷേലിന്റെ സുഹൃത്ത് ക്രിസ്റ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതോടെ ക്രോണിനെതിരേ കുരുക്ക് മുറുകും.

തൃപ്പൂണിത്തുറയിലെ ക്രൈബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് ക്രിസ്റ്റി മൊഴി നല്‍കിയത്. ക്രിസ്റ്റിയെ മാത്രമല്ല, മിഷേലുമായി അടുപ്പമുള്ള പല വിദ്യാര്‍ഥികളെയും ക്രോണിന്‍ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കോട്ടയത്ത് പഠിക്കുമ്പോള്‍

കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് പഠിക്കുമ്പോഴാണ് ക്രോണിന്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ക്രിസ്റ്റി പറഞ്ഞു. രണ്ടുതവണയാണ് ക്രോണിന്‍ ക്രിസ്റ്റിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മിഷേലിനെ കാണുക പോലും ചെയ്യരുതെന്നായിരുന്നു മുന്നറിയിപ്പ്.

അന്വേഷണ സംഘം ചത്തീസ്ഗഡില്‍

ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. അപ്പോഴും ക്രിസ്റ്റി ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. ഛത്തീസ്ഗഡിലെ ക്രോണിന്‍ താമസിച്ച സ്ഥലത്ത് പോലീസ് പരിശോധിക്കുന്നുണ്ട്.

കോളജിലെ സിസിടിവി പിടിച്ചെടുക്കും

ആവശ്യം വന്നാല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാനും ക്രൈബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മിഷേലിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന വിവിരങ്ങള്‍ ക്രൈബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ക്രോണിന്‍ ഏല്‍പ്പിച്ച മാനസിക സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിച്ചോ എന്നാണ് പരിശോധിക്കുന്നത്.

മിഷേലിന്റെ ബന്ധുക്കള്‍ പറഞ്ഞത്

മിഷേല്‍ മരിച്ച ദിവസം ക്രോണിന്‍ കൊച്ചിയിലുണ്ടായിരുന്നില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത് ക്രോണിന്‍ നടത്തിയ കൊലപാതകമല്ലെന്ന നിഗമനത്തിലെത്താന്‍ കാരണം. പക്ഷേ, മിഷേലിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞിരുന്നു.

ബൈക്കിലെത്തിയ യുവാക്കള്‍

മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കലൂരിലെ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ പിന്തുടരുന്നതായി സംശയം ഉയര്‍ന്നിരുന്നു. പക്ഷേ ഈ യുവാക്കളും മിഷേലും തമ്മില്‍ ബന്ധമില്ലെന്ന് ബോധ്യമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാ ഭാഗങ്ങളും പോലീസ് സസൂക്ഷ്മം പരിശോധിച്ചു.

 ക്രോണിനെതിരേ കൂടുതല്‍ വകുപ്പ് ചുമത്തും

മിഷേലിന്റെ മരണം നടക്കുന്നതിന് മുമ്പ് ചത്തീസ്ഗഡിലെ ഓഫീസില്‍ നിന്ന് ക്രോണിന്‍ വിളിച്ചിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചിന് ബോധ്യമായിട്ടുണ്ട്. ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ മിഷേല്‍ ആത്മഹത്യ ചെയ്തതാവുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പുതിയ സാഹചര്യത്തില്‍ ക്രോണിനെതിരേ കൂടുതല്‍ വകുപ്പ് ചുമത്താനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+