Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി കുടുങ്ങുമെന്ന് ഉറപ്പായി.... മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ നേരിട്ട് പങ്കെന്ന് എഫ്ഐആര്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസില്‍ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ അഞ്ച് പേര്‍ക്കെതിരേയും തെളിവുകളുണ്ടെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥ തലത്തിലും ഗൂഢാലോചന, സാമ്പത്തി ക്രമക്കേട് എന്നിവ നടന്നിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Vellappally Natesan

കുറഞ്ഞ പലിശയ്ക്കല്ല പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത തുക വിതരണം ചെയ്തത് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 15.85 കോടി രൂപയാണ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്തിരുന്നത്.

പിന്നാക്ക വികസന കോര്‍പ്പറേഷന് നല്‍കിയ വിനിയോഗ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിട്ടുള്ളത്. ഒറ്റ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്ന് സംഘങ്ങള്‍ക്കാണ് പണം അനുവദിച്ചത്. ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ക്രമക്കേട് സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിട്ടും പിന്നാക്ക വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ അതിന് കൂട്ടുനിന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം പ്രസിഡന്‌റ് ടോ എംഎന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെകെ മഹേശന്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി എന്‍ നജീബ്, ഇപ്പോഴത്തെ എംഡി ദിലീപ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+