അരക്കുപ്പി മദ്യത്തിന് വേണ്ടി കൊലപാതകം, യുവാക്കള്‍ പിടിയില്‍
തൃശ്ശൂര്‍: അരക്കുപ്പി മദ്യത്തിന് വേണ്ടി യുവാക്കള്‍ മധ്യവയസ്‌ക്കനെ തല്ലിക്കൊന്നു.തൃശ്ശൂരിലെ അടാട്ടാണ് സംഭവം. അടാട്ടെ കോള്‍ നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധന്റേത് കൊലപാതകമാണെന്ന് കണ്ടെത്തി. അരക്കുപ്പി മദ്യത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചിറ്റിലപ്പിള്ളി ചവറാട്ടില്‍ വീട്ടില്‍ ജിനേഷ് (29), ഉടലക്കാവ് പെരേപ്പാടന്‍ വീട്ടില്‍ റാഫി (40) എന്നിവരാണ് കൊലപതാകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
അടാട്ട് ചാത്തന്‍ കോള്‍പടവില്‍ ചവറാട്ടില്‍ വീട്ടില്‍ കൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൃഷ്ണന്റേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ.

പ്രതികളില്‍ ഒരാളായ റാഫിയുടെ കാലിലെ വേദന ഉഴിഞ്ഞു ശരിപ്പെടുത്താന്‍ ശനിയാഴ്ച രാത്രി റാഫിയും ജിനേഷും കൃഷ്ണനെത്തേടിയെത്തുകയായിരുന്നു. ഒരു കുപ്പി മദ്യമായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തത്. പ്രത്യേകതരം പുല്ല് കൂട്ടിത്തിരുമ്മുന്നതിനായി കൃഷ്ണന്‍ ഇവരെ വീടിനു സമംീപത്തെ പാടത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൂവരും പാടത്തിരുന്ന് മദ്യപിച്ചു.ഇതിനിടെ മദ്യത്തിന്റെ അളവിനെ ചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ കൃഷ്ണന്‍ മദ്യക്കുപ്പിയുമായി ഓടി.
പിന്തുടര്‍ന്നെത്തിയ ദിനേഷും റാഫിയും കൃഷ്ണനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ആന്തിരകാവയവങ്ങള്‍ക്കേറ്റ പരിക്കാണ് കൃഷ്ണന്റെ മരണത്തിന് ഇടയാക്കിയത്. മൃതദേഹം പാടത്ത് ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി. ഒട്ടേറെ അടിപിടി കേസുകളിലും വിഗ്രഹ കവര്‍ച്ച കേസിലും പ്രതിയാണ് ജിനേഷ്.












Click it and Unblock the Notifications