തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ആക്രമിച്ചു. തിരുവനന്തപുരം വർക്കലയിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ

സുനിയുടെ കോടീശ്വരിയായ സുഹൃത്ത്! ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള നടിയുടെ ചികിത്സ; ആവശ്യങ്ങൾ ഇതെല്ലാം...

വർക്കല മാങ്ങാട് തിരുവാതിര വീട്ടിൽ മണി ബാസിന്റെ മകളും, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുമായ ധന്യയെയാണ് അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ധന്യയെ പിന്നീട് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ...

രാവിലെ...

ഫെബ്രുവരി ഏഴാം തീയതി ബുധനാഴ്ച രാവിലെ വർക്കലയ്ക്ക് സമീപം മാങ്ങാട് വച്ചാണ് സംഭവം. വീട്ടിൽ നിന്നും കോളേജിലേക്ക് പോകുകയായിരുന്ന മണി ബാസിന്റെ മകൾ ധന്യയെയാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് മുഖറം ക്രൂരമായി ആക്രമിച്ചത്.

നടന്നു പോകുമ്പോൾ...

നടന്നു പോകുമ്പോൾ...

വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന ധന്യയെ പിന്നാലെ ഓടിയെത്തിയാണ് മുഖറം ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നിലൂടെ ഓടിയെത്തിയ മുഖറം ധന്യയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

 പിടികൂടി...

പിടികൂടി...

പട്ടാപ്പകൽ പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ടെത്തിയ നാട്ടുകാരാണ് മുഖറത്തെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളിയാക്കിയെന്ന്...

കളിയാക്കിയെന്ന്...

താനടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളെ നോക്കി ധന്യ കളിയാക്കി ചിരിച്ചതാണ് ആക്രമത്തിന് കാരണമെന്നാണ് മുഖറം പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. പിന്നീട് പോലീസ് ആവർത്തിച്ച് ചോദിച്ചെങ്കിലും മുഖറം മറ്റൊന്നും പറയാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തടിമില്ലിൽ...

തടിമില്ലിൽ...

ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് മുഖറം കുറേക്കാലമായി വർക്കലയിലെ തടിമില്ലില്ലാണ് ജോലി ചെയ്യുന്നത്. പട്ടാപ്പകൽ പെൺകുട്ടിയെ ആക്രമിച്ച ഇയാൾ ലഹരിക്കടിമയാണോ എന്നാണ് പോലീസിന്റെ സംശയം.

മൊഴി...

മൊഴി...

അതേസമയം, ആക്രമണത്തിനിരയായ പെൺകുട്ടിക്ക് ഇയാളെ മുൻപരിചയമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും, പ്രതി ലഹരിക്കടിമയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

ത്രിപുരയെന്ന ചെങ്കോട്ട തകർന്നടിയും! ചെങ്കൊടിക്ക് പകരം കാവിക്കൊടി ഉയരും... ബിജെപിക്ക് ഉജ്ജ്വലവിജയം...

English summary
migrant labor attacked college student in varkala, trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്