മുസ്ലീങ്ങളൊന്നും ഇവിടെ ജീവിക്കേണ്ട; അന്യസംസ്ഥാന തൊഴിലാളിക്ക് മർദ്ദനം, സംഭവം കാട്ടാക്കടയിൽ!

  • Posted By: Desk
Subscribe to Oneindia Malayalam

കാട്ടാക്കട: നാടുവിട്ട് പോകണമെന്നാവശ്യപ്പെട്ട് മുസ്ലീം യുാവാവിന് ക്രൂര മർദ്ദനം. മതസൗഹാർദ്ദത്തിന് പേരുകേട്ട നമ്മുടെ സ്വന്തം കേരളത്തിലെ കാട്ടക്കടയിലെ മാർക്കറ്റിലാണ് അന്യസംസ്ഥാന തൊഴിലാളിക്ക് മൃഗീയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. ഝാർ‌ഖണ്ഡ് സ്വദേശി കലാം എന്ന ഇർസാബിനെയാണ് മൂന്ന് പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കിയത്. കാട്ടാക്കട മാർക്കറ്റിലെ ഒരു ഹോട്ടലിലെ പാചക തൊഴിലാളിയാണ് ഇർസാബിൻ. രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുംവഴിയാണ് എസ്എൻ നഗറിൽ വച്ച് മർദ്ദനമേറ്റത്. മുസ്ലീം ആണോ എന്ന് ചോദിച്ച് കയ്യിൽ കരുതിയിരുന്ന ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിക്കുകയായിരുന്നു.

തോമസ് ചാണ്ടി മന്ത്രിസഭയിലെ 'വിഴുപ്പ്'... ചുമന്നല്ലെ പറ്റൂ എന്ന് ജി സുധാകരൻ, ഇത് ബൂർഷ്വാ രാഷ്ട്രീയം!

'മുസ്ലീങ്ങൾ ഇവിടെ ജിവിക്കേണ്ട, സംവന്തം നാട്ടിലേക്ക് പോകണം. അല്ലെങ്കിൽ കൊന്നു കളയും' എന്ന് ആക്രശിച്ചുകൊണ്ടായിരുന്നു മൃഗീയ മർദ്ദനം. പേരും മതവുമെല്ലാം ചോദിച്ചതിന് ശേഷമായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മർദ്ദനമേറ്റ് ഉറക്കെ വിളിച്ചെങ്കിലും പരിസരത്തൊന്നും ആരും ഉണ്ടായിരുന്നില്ലെന്ന് കലാം പറയുന്നു. മർദ്ദനത്തിനിടയിൽ അക്രമികളിൽ ഒരാളെ തള്ളിവീഴ്ത്തിയതിന് ശേഷം വീട്ടിലേക്ക് ഓടുകായായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടു്കകാൻ എൽഡിഎഫ് സർക്കാർ പദ്ധതികൾ തയ്യാറാക്കി വരുന്ന സന്ദർഭത്തിലാണ് വിദ്യാസമ്പന്നരെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിൽ അക്രമസംഭവങ്ങൾ നടക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ

ആശുപത്രിയിൽ ചികിത്സയിൽ

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കലാമിനെ തിരുവനന്തപുരം മെഡിക്കൽ‌ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം സർ്കകാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നെഞ്ചിൽ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് മാസമായി കലാം കാട്ടാക്കടയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നു. എസ്എൻ നഗറിൽ കുടുംബത്തോടൊപ്പമാണ് കലാം താമസിക്കുന്നത്.

എല്ലാവർക്കും ഇൻഷൂറൻസ്

എല്ലാവർക്കും ഇൻഷൂറൻസ്

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷൂറൻസ് പദ്ധതി എൽഡിഎഫ് സർക്കാർ ആവിഷ്ക്കരിച്ചിരുന്നു. കേരളത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ‘ആവാസ് ‘ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളള ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ പ്രതിവര്‍ഷം 15000 രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കും. തൊഴില്‍ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയില്‍ അംഗമായ തൊഴിലാളി മരണമടയുന്ന പക്ഷം അവകാശിക്ക് 2,00,000 രൂപയുടെ ധനസഹായം ലഭിക്കും. ഇത്തരത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്ന അവസ്ഥയിലാണ് ഇത്തരത്തിൽ മോശം സംഭവങ്ങൾ കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അന്യസംസ്ഥന തൊഴിലാളികൾക്ക് വീട്

അന്യസംസ്ഥന തൊഴിലാളികൾക്ക് വീട്

അന്യസംസ്ഥാന തൊഴിലാളികൾക്ക് വീട് വെച്ച് നൽകുന്ന പ്രവർത്തിയും കേരള സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്. ആവാസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നവംബർ രണ്ടിനായിരുന്നു ഉദ്ഘാടനം ചെയ്തത്. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികൾക്ക് ചുരുങ്ങിയ ചിലവിൽ വായകയ്ക്ക് താമസിക്കാൻ ഫ്ലാറ്റ് സമുച്ഛയവും ഒരുങ്ങുന്നുണ്ട്. ജനുവരിയിൽ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകും. എല്ലാ അന്യ സംസ്ഥാന തൊഴിലാളികളും സുരക്ഷിതരാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ തള്ളികളയണമെന്നും സർക്കാർ നേര്തതെ തന്നെ വ്യക്തമാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളിയെ കോഴിക്കോടുള്ള ഹോട്ടൽ മുതലാളി തല്ലിക്കൊന്നെന്ന തരത്തിൽ വാട്സാപ്പിൽ പ്രചരണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിനു ശേഷം സർക്കാരും പോലീസും ജാഗരൂകരായിരുന്നു.

40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ

40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ

ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 2016-ൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ്‌ കേരളത്തിലുള്ളത്‌. സംസ്ഥാനത്തേക്കുള്ള ശരാശരി കുടിയേറ്റനിരക്ക്‌ വർഷത്തിൽ 2.35 ലക്ഷമാണെന്നതും കേരളത്തിലെ തൊഴിൽമേഖല എത്രമാത്രം സ്വീകാര്യമാണെന്നതിന്റെ തെളിവാണ്‌. ഇവർ കേരളത്തിൽനിന്ന്‌ കൊണ്ടുപോകുന്നതാകട്ടെ വർഷത്തിൽ 25,000 കോടി രൂപയും. (വിദേശ മലയാളികൾ 75,000 കോടിയിലധികം രൂപ കേരളത്തിലേക്കും എത്തിക്കുന്നു). കേരള മൈഗ്രേഷൻ സർവേ (2014) പ്രകാരം ആകെയുള്ള അന്യസംസ്ഥാന തൊഴിലാളികളിൽ 20 ശതമാനം പേർ ബംഗാളിൽനിന്നും 18 ശതമാനം ബിഹാറിൽനിന്നും 17 ശതമാനം അസമിൽനിന്നും 15 ശതമാനം യു.പി.യിൽനിന്നും ഉള്ളവരാണെന്നാണ്. ഇതിൽ എട്ടുലക്ഷത്തോളം പേർ എറണാകുളം ജില്ലയിലും (പെരുമ്പാവൂർ കേന്ദ്രീകരിച്ച്‌),.), 7.5 ലക്ഷം പേർ തിരുവനന്തപുരത്തും നാലുലക്ഷം പേർ വീതം കോഴിക്കോട്ടും പാലക്കാട്ടുമായി തൊഴിൽമേഖല കണ്ടെത്തിക്കഴിഞ്ഞു.

English summary
Migrant labour attacked at Thiruvananthapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്