മറുനാടന്‍ തൊഴിലാളി ക്യാംപുകള്‍ വൃത്തിഹീനം; ഒരവസരം കൂടി നല്‍കി അടച്ചുപൂട്ടാന്‍ കലക്റ്റര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ 40 ശതമാനവും വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പും എക്‌സൈസും പൊലീസും സംയുക്തമായി കോഴിക്കോട് ജില്ലയിലെ മറുനാടന്‍ തൊഴിലാളി ക്യാംപുകളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ജില്ലയില്‍ വിവിധ പഞ്ചായത്തുകൡലായി 875 ക്യാമ്പുകളാണ് പരിശോധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലെ 163 ക്യാമ്പുകളും പരിശോധിച്ചു. സര്‍ക്കാരിന്റെ ഗരിമ പദ്ധതിക്കു കീഴില്‍ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിച്ചായിരുന്നു വിലയിരുത്തല്‍.

നഴ്സിംഗ് പഠനത്തിന് കര്‍ണാടകയിലേയ്ക്ക് ഓടണ്ട: പണി കിട്ടാന്‍ പോകുന്നത് മലയാളികള്‍ക്ക്

18ന് മുകളില്‍ മാര്‍ക്ക് ലഭിച്ച ക്യാമ്പിന് എ ഗ്രേഡും 15നും 17നും ഇടയില്‍ ലഭിച്ച ക്യാമ്പിന് ബി ഗ്രേഡും 10നും 14നും ഇടയ്ക്കുള്ളവര്‍ക്ക് സി ഗ്രേഡും നിശ്ചയിച്ചായിരുന്നു പരിശോധന. 10 നു താഴെ മാര്‍ക്ക് ലഭിച്ച താമസസ്ഥലത്തെ ഗ്രേഡിംഗിന് പരിഗണിച്ചില്ല. ഗ്രേഡിംഗ് കുറവായസ്ഥലങ്ങളില്‍ 45 ദിവസത്തിനകം പുനപരിശോധന നടത്തുകയും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാത്തവ അടച്ചു പൂട്ടുകയും ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

thaleekara1

തദ്ദേശസ്വയഭരണ സ്ഥാപനത്തില്‍ നിന്നും അംഗീകൃത നമ്പര്‍ ഉള്ള കെട്ടിടം, വെള്ളം കെട്ടിക്കിടക്കാത്ത വൃത്തിയായ സൈറ്റ്, ഒരാള്‍ക്ക് 2.5 ചതുരശ്ര കാര്‍പെറ്റ് എരിയയോടു കൂടിയ കിടപ്പുമുറി, 10 പേര്‍ക്ക് 1 എന്ന നിലയില്‍ കക്കൂസ്, സെപ്റ്റിക്ടാങ്ക്, സോക് പിറ്റ് സംവിധാനം, ഉറച്ച തറയോടും മറയോടും കൂടിയ കുളിമുറികള്‍, പ്രത്യേക അടുക്കള, ഖര മാലിന്യ സംസ്‌കരണ സംവിധാനം, കുടിവെള്ള സംവിധാനം എന്നീ 8 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തിന് ഗ്രേഡിംഗ് നല്‍കിയത്. പഞ്ചായത്ത് തലത്തില്‍ നടത്തിയ പരിശോധനയില്‍ 97 ക്യാമ്പുകള്‍ എ ഗ്രേഡും 158 ക്യാമ്പുകള്‍ ബി ഗ്രേഡും 268 ക്യാമ്പുകള്‍ സി ഗ്രേഡുമായി കണ്ടെത്തി. ബാക്കി 341 ക്യാമ്പുകള്‍ 10ല്‍ കുറവ് മാര്‍ക്ക് നേടിയവയാണ്. കോര്‍പ്പറേഷനില്‍ ഒരു ക്യാമ്പിന് മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്. 68 എണ്ണത്തിന് സി ഗ്രേഡും 23 എണ്ണത്തിന് ബി ഗ്രേഡും ലഭിച്ചു. 76 എണ്ണത്തില്‍ 10 ല്‍ കുറവ് മാര്‍ക്കാണുള്ളത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അവരുടെ ക്യാമ്പുകളുടെ വിവരങ്ങള്‍ ജനുവരി 15ന് മുമ്പായി ജില്ലാ ഭരണകൂടത്തില്‍ അറിയിക്കണമെന്ന് കെട്ടിടനിര്‍മാതാക്കള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി 15 ഓടെ ക്യാമ്പുകളില്‍ ഇന്‍സ്‌പെക്ഷന്‍ നടത്താനും താമസയോഗ്യമല്ലെന്നു കണ്ടാല്‍ ഒരവസരംകൂടി നല്‍കി അടച്ചുപൂട്ടാനുമാണ് തീരുമാനം. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്റ്റര്‍ ബില്‍ഡര്‍മാരെ ഇക്കാര്യം അറിയിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയറ്റ് പ്രൊഫസര്‍ വിലാസിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ.ഇ. ബിജോയ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Migrant worker's camp is not hygeinic

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്