പാല്‍ വില കൂടിയപ്പോള്‍ ഉത്പാദനവും കൂടി; കേരളം ക്ഷീര സ്വയംപര്യാപ്തതയിലേക്കോ..?

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പാല്‍വില വര്‍ധിപ്പിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് ആവേശമായി. കേരളത്തില്‍ പാല്‍ ഉത്പാദനത്തില്‍ വന്‍വര്ധന. ഇങ്ങനെ പോയാല്‍ പുറത്തുനിന്നും പാല്‍വാങ്ങുന്നത് നിര്‍ത്താം. ഇപ്പോള്‍ ആകെ കുറവ് പ്രതിദനം ഒന്നര ലക്ഷം ലിറ്റര്‍.

മഞ്ജുവും ഐജി സന്ധ്യയും രഹസ്യ കൂടിക്കാഴ്ച നടത്തി?; ദിലീപിന് ശിക്ഷ ഉറപ്പിക്കും

പ്രതിദിനം 13.5 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 12 ലക്ഷവും ഇപ്പോള്‍ കേരളത്തില്‍ സംഭരിക്കാന്‍ കഴിയുന്നതായി മില്‍മ. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു പാല്‍വില വര്‍ധിപ്പിച്ചത്. ഇതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ധനയുണ്ടായി. ലിറ്ററിന് വര്‍ധിപ്പിച്ച 4 രൂപയില്‍ 3.35 രൂപ കര്‍ഷകര്‍ക്കുള്ളതായിരുന്നു. ഇതോടെ പാലുത്പാദനം വര്‍ധിപ്പിച്ച് വരുമാനം കൂട്ടാന്‍ ക്ഷീരകര്‍ഷകര്‍ക്കും ആവേശമായി. ഇതിന്റെ ഫലമായി മലബാറില്‍ 9%വും എറണാകുളം മേഖലയില്‍ 30%വും തിരുവനന്തപുരം മേഖലയില്‍ 40%വും ഉത്പാദനത്തില്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

milma

ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമാണ് നവംബര്‍ 26. അന്ന് ദേശീയ ക്ഷീരദിനമായി ആചരിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി 1000ല്‍പ്പരം ക്ഷീരകര്‍ഷകര്‍ പങ്കെടുക്കുന്ന ക്ഷീരദിനാചരണം കോഴിക്കോട് ഹോട്ടല്‍ കാലിക്കറ്റ് ടവറില്‍ നടക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, മലബാര്‍ മേഖലാ ചെയര്‍മാന്‍ കെ.എന്‍ സുരേന്ദ്രന്‍ നായര്‍, എംഡി വി.എന്‍ കേശവന്‍ തുടങ്ങിയവര്‍ അറിയിച്ചു.

English summary
Milk production and its rate increased

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്