മഞ്ജുവും ഐജി സന്ധ്യയും രഹസ്യ കൂടിക്കാഴ്ച നടത്തി?; ദിലീപിന് ശിക്ഷ ഉറപ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടു ആക്രമിച്ച കേസിലെ മുഖ്യപ്രതി ദിലീപിന് ശിക്ഷ ഉറപ്പിക്കാന്‍ പോലീസ് ശക്തമായ തെളിവുകളും സാക്ഷികളെയും ആണ് കോടതിയില്‍ ഹാജരാക്കുകയെന്ന് സൂചന. നടി മഞ്ജു വാര്യരെ സാക്ഷിയാക്കിയതിലൂടെ ദിലീപിനെ മാനസികമായി തകര്‍ക്കുകകൂടിയാണ് അന്വേഷണ സംഘം ലക്ഷ്യമിട്ടത്.

ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ; വാഹനത്തിൽ പ്രത്യേക സജ്ജീകരണം... മുഖം പതിയണം

മഞ്ജുവിനെ സാക്ഷിയാക്കുന്നതില്‍ വ്യത്യസ്ത അഭിപ്രായം പുറത്തുവരുന്നുണ്ടെങ്കിലും കേസില്‍ ഗുണം ചെയ്യുമെന്ന ഉത്തമ വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഐജി ബി സന്ധ്യതന്നെ മഞ്ജുവാര്യരെ രഹസ്യമായി കാണുകയും സാക്ഷിയാകാനുള്ള ഉറപ്പ് വാങ്ങിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

manju

കഴിഞ്ഞദിവസം പേട്ടയിലെ വീട്ടില്‍ എത്തി മഞ്ജു സന്ധ്യയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന. രാത്രി വൈകുവോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കേസില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സന്ധ്യ മഞ്ജുവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള കാരണം മഞ്ജുവിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.

ഇക്കാര്യം കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ കോടതിയിലെ സാന്നിധ്യം ദിലീപിന്റെ പല വാദങ്ങളുടെയും മുനയൊടിക്കും. കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാണ്. മഞ്ജു നല്‍കിയ മൊഴിയാണ് പിന്നീട് ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചതും.

English summary
manju warrier secret meeting with ig b sandhya,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്