Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭ അറിയാതെ അലി നിയമനം നടത്തി

തിരുവനന്തപുരം: മന്ത്രിസഭയേയും യുഡിഎഫിനേയും വെല്ലുവിളിച്ച് ന്യൂനപക്ഷ-നഗര വികസമന്ത്രി മഞ്ഞളാംകുഴി അലി. സര്‍ക്കാര്‍ പദ്ധതികള്‍ പ്രചരിപ്പിക്കുന്നതിനായി 1000 യുവാക്കളെയാണ് ഇദ്ദേഹം പുതിയതായി നിയമിച്ചിരിക്കുന്നത്. മുസ്ലീം സമൂഹത്തില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. മുസ്ലീം യുവാക്കളെ തന്നെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് 4,000 രൂപയാണ് മാസ ശമ്പളം. യുഡിഎഫ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവച്ച പദ്ധതിയാണ് അലി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

M Ali

ഇപ്പോള്‍ ആയിരം മുസ്ലീം യുവാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രണ്ടായിരം യുവാക്കളെ കൂടി ഇതിലേക്ക് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ടെന്നാണ് അറിവ്‌
. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും കോളനികളിലും ഒക്കെ സന്ദര്‍ശനം നടത്തുക, അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുളള ക്ഷേമ പരിപാടികളെ കുറിച്ച് അവരോട് സംസാരിക്കുക തുടങ്ങിയവയാണ് അലി നിയമിച്ച യുവ സൈന്യത്തിന്റെ ജോലി.

രണ്ട് തവണയാണ് ഈ സംരംഭത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കാനായി അലി ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലൊരു സംഘത്തെ പുറത്തിറക്കിവിട്ടാല്‍ അത് മുന്നണിക്ക് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക എന്നായിരുന്നു മുതിര്‍ന്ന മന്ത്രിമാരുടെ വിലയിരുത്തല്‍. എന്നാല്‍ മുസ്ലീം ലീഗ് ഈ പദ്ധതിയോട് ആദ്യം മുതലേ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തരുതെന്ന് മുസ്ലീം ലീഗിനോട് ആവശ്യപ്പെട്ടതായിരുന്നു എന്നാണ് പല കോണ്‍ഗ്രസ് മന്ത്രിമാരും പറയുന്നത്. ന്യൂനപക്ഷ യുവത്വത്തിന് ജോലി നല്‍കാനുള്ള ഒരു നാണം കെട്ട ഏര്‍പ്പാടായി ആളുകള്‍ ഇതിനെ കാണും എന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍.

എന്നാല്‍ ഈ എതിര്‍പ്പിനെ മറികടക്കാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തന തുടങ്ങിയിട്ടുണ്ട്. മുന്നാക്ക കമ്മീഷന്റെ പ്രചരണത്തിനും ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കാമെന്നും ചില അടക്കം പറച്ചിലുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+