സരിത എന്ത് തെറ്റാണ് ചെയ്തത്?; സരിതയെ വിശുദ്ധയാക്കി മന്ത്രി ജി സുധാകരന്‍

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധനേടുന്ന മന്ത്രി ജി സുധാകരന്‍ പിന്നെയും രംഗത്ത്. ഇത്തവണ സോളാര്‍ നായിക സരിതയെക്കുറിച്ചാണ് കവികൂടിയായ മന്ത്രിയുടെ പരാമര്‍ശം. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിത ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഒരു പരിപാടിയില്‍ പ്രസംഗിക്കവെ പറഞ്ഞു.

ഡി.വൈ.എഫ്.ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സരിത ഒരു തെറ്റും ചെയ്തിട്ടില്ല. സരിത നല്ല കാര്യമാണ് ചെയ്തത്. മാധ്യമങ്ങള്‍ അവരുടെ പിറകെ എന്തിനാണ് പോയതെന്ന് മനസിലാകുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

saitha-s-nair

നല്ല വ്യവസായം കൊണ്ടുവരാനാണ് സരിത ശ്രമിച്ചത്. എന്നാല്‍, അവര്‍ക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ബിസിനസിനുവേണ്ടി തുറന്ന ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് കുറ്റമാണോ അവര്‍ ചെയ്തത്. അവരെ ദ്രോഹിച്ചവരെയല്ലേ പ്രതിക്കൂട്ടിലാക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. മുമ്പ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു കേരളമെന്നും എന്നാലിപ്പോള്‍ സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണ് ചിലര്‍ക്കെന്നും മന്ത്രി വിമര്‍ശിച്ചു.


English summary
Minister G Sudhakaran praise Saritha S Nair at Kanhangad event
Please Wait while comments are loading...