കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിപ്ലവകരമായ ചുവടുവെപ്പാണ് ഈ സിനിമ', ജയ് ഭീമിന് അഭിനന്ദനവുമായി മന്ത്രി കെ രാധാകൃഷ്ണൻ

Google Oneindia Malayalam News

ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യ ചിത്രം ജയ് ഭീമിന് വന്‍ കയ്യടിയാണ് സിനിമാസ്വാദകരില്‍ നിന്നും ലഭിക്കുന്നത്. ജാതീയത പ്രമേയമാക്കി ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ചന്ദ്രു എന്ന വക്കീല്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പ്രമുഖരടക്കം നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.

'ദുൽഖറിനേയും കുറുപ്പ് സിനിമയേയും കുറിച്ചല്ല', പരിഹാസ കമന്റിൽ പ്രതികരണവുമായി പ്രിയദർശൻ'ദുൽഖറിനേയും കുറുപ്പ് സിനിമയേയും കുറിച്ചല്ല', പരിഹാസ കമന്റിൽ പ്രതികരണവുമായി പ്രിയദർശൻ

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ജയ് ഭീം സിനിമയെ പ്രശംസിച്ചിരിക്കുകയാണ്. ചെങ്കൊടിയുടെ കരുത്തും തണലുമാണ് ദുരിത പർവ്വം മറികടക്കാനുളള കരുത്തെന്ന് കെ രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജയ് ഭീമിലെ വൈറലായ ക്ലൈമാക്സ് രംഗവും മന്ത്രി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

77

മന്ത്രി കെ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ: '' സ്വാതന്ത്ര്യലബ്ധിയുടെ ഏഴരപ്പതിറ്റാണ്ടിന് ശേഷവും, നമ്മുടെ രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനതയുടെ ദുരിതജീവിതത്തിന്റെ നേർച്ചിത്രമാണ് 'ജയ് ഭീം' എന്ന അഭ്രകാവ്യം. സോഷ്യൽ ക്യാപിറ്റലില്ലാത്തവർ സമൂഹത്തിന്റെ എല്ലായിടങ്ങളിലും പീഡനങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്നത് തുടർക്കഥയാകുന്നു. തമിഴ്‌നാട്ടിലെ ഇരുളർ എന്ന ആദിവാസിവിഭാഗത്തിൽപ്പെട്ട നിഷ്കളങ്കരായ മനുഷ്യരുടെ കഥപറയുന്ന ഈ ചിത്രത്തിൽ ഭരണകൂട ഉപകരണമായ പോലീസിന്റെ നരനായാട്ടും, ആ പാതകത്തിനു ശേഷവും ഒരു പ്രദേശത്തെയാകെ വേട്ടയാടലും ഇതിവൃത്തമാവുന്നു. ചൂഷണവും വേട്ടയാടലുകളും വിവേചനവുമെല്ലാം അടുക്കിയടുക്കിയുണ്ടാക്കിയ ജാതി മതിലുകൾ സോഷ്യൽ ക്യാപ്പിറ്റലില്ലാത്ത പാർശ്വവത്കൃത സമൂഹത്തെ കൂടുതൽ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്.

ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം

ഈ ദുരിതപർവം മറികടക്കാൻ, ഉലയാതെ പിടിച്ചു നിൽക്കാൻ അവർക്ക് കരുത്തേകുന്നത് ചെങ്കൊടിയുടെ കരുത്തും തണലുമാണ്. ഒപ്പം നീതിക്കായി ഏതറ്റം വരെയും പോരാടാനിറങ്ങിത്തിരിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെ നിസ്വാർത്ഥമായ സഹായവും. പ്രമേയത്തിലും അവതരണത്തിലും വിപ്ലവകരമായ ചുവടു വെപ്പാണ് ഈ സിനിമ. ഒപ്പം ദുരിതക്കയങ്ങൾ താണ്ടാൻ കരുത്തും പ്രചോദനവും..... 90കളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രഭാഷ്യമായ 'ജയ് ഭീമി'ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഉള്ളുനിറഞ്ഞ അഭിനന്ദനങ്ങൾ.....''

നേരത്തെ മന്ത്രി വി ശിവൻകുട്ടിയും ജയ് ഭീം കണ്ട് അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. ജസ്റ്റിസ് ചന്ദ്രുവിനെ മന്ത്രി ഫോണിൽ വിളിച്ച് സംസാരിക്കുകയുമുണ്ടായി. മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ: '' #മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിൽ എല്ലാം നമുക്ക് ചെങ്കൊടി കാണാം.

യഥാർത്ഥ കഥ, യഥാർത്ഥ കഥാപരിസരം, യഥാർത്ഥ കഥാപാത്രങ്ങൾ, ഒട്ടും ആർഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീൽ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികൾ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീർപ്പുകൾ. അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണിൽ സംസാരിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങൾ അറിയിച്ചു . സംവിധായകൻ ജ്ഞാനവേൽ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോൾ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു''.

English summary
Minister K Radhakrishnan parises Tamil Movie Jai Bhim which discusses caste issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X