• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആക്റ്റിവിസ്റ്റുകള്‍ക്ക് നടപന്തല്‍ വരെ പ്രതിഷേധം കൂടാതെ വഴിയൊരുക്കിയത് ബിജെപിയെന്ന് മന്ത്രി കടകംപള്ളി

  • By Aami Madhu

ശബരിമലയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ അജണ്ടയെ കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.ശബരിമലയില്‍ ബിജെപി മുന്നോട്ട് വെച്ച അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണിരിക്കുന്നുവെന്നായിരുന്നു യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതോടെ ശബരിമലയില്‍ ബിജെപി കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന പരസ്യമായ രഹസ്യം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍.

എന്നാല്‍ ബിജെപി അധ്യക്ഷന്‍റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ കലാപശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ഗൂഡാലോചനയെകുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 ആലോചിച്ചു

ആലോചിച്ചു

തുലാമാസ പൂജയ്‌ക്കിടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന അവസരമെത്തിയപ്പോൾ നട അടയ്‌ക്കാനുള്ള നീക്കം താനുമായി ആലോചിച്ചാണ് തന്ത്രി സ്വീകരിച്ചതെന്നായിരുന്നു ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്.

 അജണ്ടയില്‍ വീണു

അജണ്ടയില്‍ വീണു

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവർണ്ണ അവസരമാണ്. ബി.ജെ.പി മുന്നോട്ട് വച്ച അജൻഡയിൽ ഓരോരുത്തരായി വീണെന്നും ശ്രീധരൻപിള്ള കോഴിക്കോട് യുവമോർച്ച യോഗത്തിനിടെ പറഞ്ഞിരുന്നു.പ്രസംഗത്തിന്‍റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ശ്രീധരന്‍ പിളള ഉരുണ്ടുകളി തുടങ്ങി.

 ആക്രമണങ്ങള്‍ക്ക് പിന്നില്‍

ആക്രമണങ്ങള്‍ക്ക് പിന്നില്‍

തന്നെ ഒരു അഭിഭാഷകനായി കണ്ടാണ് തന്ത്രി വിളിച്ചതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. എന്നാല്‍ പിള്ളയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി. അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെ ഭക്തരെന്ന വ്യാജേന ഒരു കൂട്ടർ പമ്പയിലും നിലക്കലും അക്രമം അഴിച്ചു വിട്ടപ്പോൾ അതിന് പിന്നിൽ സംഘപരിവാർ തീവ്രവാദികൾ ആണെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു.

ബിജെപി തന്നെ

ബിജെപി തന്നെ

എന്നാൽ ബിജെപി ഈ അക്രമങ്ങൾക്ക് പിന്നിൽ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തർ ആണെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റ് പുറത്ത് വിട്ട ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ശ്രീധരൻ പിള്ള തന്നെ പറയുന്നുണ്ട് 17ആം തീയതി മുതലുള്ള അക്രമങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്ന്.

 രാഷ്ട്രീയ നെറികേട്

രാഷ്ട്രീയ നെറികേട്

ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ആണ് ഈ സമരാഭാസം സംഘടിപ്പിച്ചത് എന്ന്. ഈ ജനറൽ സെക്രട്ടറിമാരുടെ കൂട്ടത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിച്ച കെ സുരേന്ദ്രനും ഉണ്ടെന്നത് ഇവരുടെ രാഷ്ട്രീയ നെറികേട് ആണ് വെളിപ്പെടുത്തുന്നത്.

 വഞ്ചിക്കപ്പെട്ടു

വഞ്ചിക്കപ്പെട്ടു

ശബരിമലയുടെ പേരിൽ ബിജെപി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും NSSഉം രാജകുടുംബവും തന്ത്രികുടുംബവും അടക്കമുള്ള കേരളത്തിലെ ഭക്ത സമൂഹം ബിജെപി ഗൂഢാലോചനയിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു

 ചിന്തിക്കണം

ചിന്തിക്കണം

ആ മുന്നറിയിപ്പ് ശരി വെക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ ഇപ്പോഴത്തെ പ്രസംഗം.ബിജെപി മുന്നോട്ട് വെച്ച അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു എന്നാണ് ശ്രീധരൻ പിള്ളയുടെ വാദം. ഈ അജണ്ടകൾ എന്തൊക്കെയായിരുന്നു എന്ന് മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്.

 ബിജെപി അജണ്ട

ബിജെപി അജണ്ട

നിലക്കലും പമ്പയും ഉൾപ്പെടെയുള്ള പുണ്യ ഭൂമി കലാപ ഭൂമിയാക്കിയതും ജനവികാരം എതിരാകുന്നു എന്ന് കണ്ടപ്പോൾ ആക്ടിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തൽ വരെ അവർക്കെതിരെ യാതൊരു വിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജണ്ട ആയിരുന്നില്ലേ?

 കലാപ ഭൂമിയാക്കാന്‍

കലാപ ഭൂമിയാക്കാന്‍

ചിന്തിക്കേണ്ടതുണ്ട് നമ്മൾ മലയാളികൾ. മതേതര കേരളത്തെ ഇവർ മതത്തിന്റെ പേരിൽ കലാപ ഭൂമിയാക്കാനുള്ള ശ്രമം ആണ് നടത്തിയത്. ഇതിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപ ശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

lok-sabha-home

English summary
minister kadakampally faceoob post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more