ഇതാണ് കെടി ജലീല്‍! ഡ്രൈവറുടെയും ഗണ്‍മാന്റെയും കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം വിളമ്പി കഴിക്കുന്ന മന്ത്രി

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ ചില ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഡ്രൈവറെയും ഗണ്‍മാനെയും മറ്റുള്ളവരെയും ഒപ്പമിരുത്തി ഭക്ഷണം വിളമ്പി കൊടുക്കുന്ന മന്ത്രിയുടെ ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകനായ മഹേഷ് ഗുപ്തനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More: സൗജന്യ എടിഎം സേവനം; എസ്ബിഐ വിവാദ ഉത്തരവ് മാറ്റുന്നു, ഇപ്പോള്‍ പറയുന്നത് ഇങ്ങനെ

Read More: എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

മന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഔദ്യോഗിക ആവശ്യത്തിനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴാണ് ഈ അപൂര്‍വ്വ കാഴ്ച കാണാനായതെന്നാണ് മഹേഷ് ഗുപ്തന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിയമസഭ സമ്മേളനത്തിന്റെ തിരക്കിനിടയിലെ ഇടവേളയില്‍ തന്റെ വസതിയായ 'ഗംഗ'യിലെത്തിയ മന്ത്രി, എല്ലാവരോടൊപ്പമിരുന്ന് ഭക്ഷണം വിളമ്പി കൊടുക്കുകയും അത് കഴിക്കാന്‍ നിര്‍ബന്ധിക്കുകയം ചെയ്യുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് ഒരു സല്യൂട്ട് എന്ന് പറഞ്ഞുകൊണ്ടാണ് മഹേഷ് ഗുപ്തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

മന്ത്രിയുടെ വീട്ടിലെത്തിയപ്പോള്‍...

മന്ത്രിയുടെ വീട്ടിലെത്തിയപ്പോള്‍...

തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകനായ മഹേഷ് ഗുപ്തന്‍ ഔദ്യോഗിക ആവശ്യത്തിനായി മന്ത്രി കെടി ജലീലിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ചയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഊണു കഴിച്ചുകൊണ്ട് സംസാരിക്കാമെന്ന്...

ഊണു കഴിച്ചുകൊണ്ട് സംസാരിക്കാമെന്ന്...

ഔദ്യോഗിക ആവശ്യത്തിനു മന്ത്രി ശ്രീ കെ.ടി.ജലീലിനെ കാണാന്‍ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടിലേയ്ക്കു വരാന്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. വീട്ടിലെത്തിയപ്പോള്‍ ഊണ് കഴിച്ച് സംസാരിക്കാമെന്ന് പറഞ്ഞ മന്ത്രി കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

അപൂര്‍വ്വ കാഴ്ച...

അപൂര്‍വ്വ കാഴ്ച...

മന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഊണു കഴിക്കാനിരുന്നപ്പോഴാണ് അപൂര്‍വ്വ കാഴ്ച കണ്ടത്. ഗണ്‍മാനായ പ്രജീഷും, ഡ്രൈവര്‍ ജയപ്രകാശുമെല്ലാം മന്ത്രിയുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നു. മന്ത്രി തന്നെ ഗണ്‍മാനും ഡ്രൈവര്‍ക്കുമൊക്കെ വിളമ്പിക്കൊടുക്കുന്നു. വിഭവങ്ങള്‍ കുറവാണെങ്കിലും അവരെ അതു കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.

ചിലതൊക്കെ ശരിയാകുന്നുണ്ട്...

ചിലതൊക്കെ ശരിയാകുന്നുണ്ട്...

ഒരുപാട് മന്ത്രിമാരെയും അവരുടെ ഡ്രൈവര്‍മാരെയും കണ്ടിട്ടുള്ളത് കൊണ്ട് ഈ കാഴ്ചയ്ക്ക് ഒരു സല്യൂട്ട് എന്നും, ചിലതൊക്കെ ശരിയാകുന്നുണ്ട് എന്നും പറഞ്ഞാണ് മഹേഷ് ഗുപ്തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മകളുടെ വിവാഹം...

മകളുടെ വിവാഹം...

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കെടി ജലീലിന്റെ ലളിത ജീവിതം മുന്‍പും വാര്‍ത്തകളിലിടം പിടിച്ചതാണ്. 2015ല്‍ എംഎല്‍എയായിരുന്ന സമയത്ത് മകളുടെ വിവാഹത്തിന് ആഭരണങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി അദ്ദേഹം മാതൃക കാണിച്ചതാണ്. മകളുടെ വിവാഹത്തിന് ഖുറാനും പുസ്‌കങ്ങളുമായിരുന്നു അദ്ദേഹം മഹറായി നല്‍കിയത്.

English summary
Minister kt jaleel having lunch with his driver, journalist's facebook post goes viral.
Please Wait while comments are loading...