നെഞ്ച് വേദന: മണി ആശാൻ ആശുപത്രിയിൽ; മന്ത്രിക്ക് ആലപ്പുഴ മെഡി.കോളേജിൽ വിദഗ്ദ്ധ ചികിത്സ

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: വൈദ്യുത മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആലപ്പു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊല്ലത്തെ പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രി എം എം മണി. ആലപ്പുഴയില്ഡ എത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Alappuzha Medi College

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മന്ത്രിയെ പരിശോധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
Minister MM Mani admitted to Alappuzha Medical college Hospital.
Please Wait while comments are loading...