'കേരളം സ്പെഷ്യൽ പ്ലെയ്സ്';കാരവാനിൽ ലോകം ചുറ്റുന്ന ജർമ്മൻ ദമ്പതികൾ..ലൈവിൽ സംസാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം; പന്ത്രണ്ട് വർഷത്തിനിടെ കാരവാനിൽ 90 രാജ്യങ്ങൾ സന്ദർശിച്ച ജർമൻ സ്വദേശികളായ ദമ്പതികളുമായി ലൈവിൽ കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്. എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിഖായേലിനോടും ഇൻസ്റ്റഗ്രാം ലൈവിലാണ് മന്ത്രി സംസാരിച്ചത്.
കേരളാ ടൂറിസം പേജിൽ വന്ന ഒരു മിനിറ്റ് വീഡിയോ റീലിൽ ഈ ജർമൻ കുടുംബവും ഭാഗമായിരിന്നു. വീഡിയോ ഭംഗി കണ്ട് കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയിൽ ആ റീൽ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.ആ വീഡിയോയിൽ കേരളത്തിന് നന്ദി പറഞ്ഞു കൊണ്ട് കമന്‍റ് ചെയ്ത തോർബന്‍റെ പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഈ കുടുംബത്തെ കുറിച്ചും അവരുടെ യാത്രകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞതെന്ന് മന്ത്രി പറയുന്നു.

യാത്ര ചെയ്ത സ്ഥലങ്ങളിൽ വച്ച് കേരളം അവർക്ക് 'സ്‌പെഷൽ പ്ലെയ്‌സ്' ആയി അനുഭവപ്പെട്ടതായി തോർബൻ പറയുകയുണ്ടായി.കാരവൻ ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് ഈ ലോക സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു.കേരള ടൂറിസത്തിന്‍റെ ആഗോള ബ്രാൻഡ് അംബാസിഡറായി തങ്ങളുടെ മികച്ച അനുഭവങ്ങൾ പങ്കുവെക്കുമെന്ന് അവർ പറഞ്ഞതായും മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പിൻറെ പൂർണരൂപം വായിക്കാം
കാരവാനില്‍ ലോകം ചുറ്റുന്ന ജർമ്മൻ ദമ്പതിമാരായ തോർബെനും മിച്ചിയുമായി ഇന്ന് രാവിലെ സംസാരിച്ചു[email protected] എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ ട്രാവൽ വ്ളോഗ് ചെയ്യുന്ന തോർബെനും മിച്ചിയും ഇപ്പോൾ കേരളത്തിലാണ്.ആറ് വയസുള്ള മകനും ഒമ്പത് വയസുള്ള മകളും കൂടിയാണ് ഇവരുടെ യാത്ര. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ തോർബെനും എഴുത്തുകാരിയായ മിച്ചിയും കാരവാനിൽ ലോകം ചുറ്റാനാരംഭിച്ചത് 12 വർഷം മുമ്പാണ്. ഇതിനായി ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തിൽ വാഹനം രൂപകൽപ്പന ചെയ്തു. ഭക്ഷണം പാകം ചെയ്തും കാരവാനിൽ കിടന്നുറങ്ങിയുമുള്ള യാത്ര അങ്ങനെ 90 രാജ്യങ്ങൾ കടന്ന് ഇന്ത്യയിലുമെത്തി.
കേരളാ ടൂറിസം പേജിൽ വന്ന ഒരു മിനിറ്റ് വീഡിയോ റീലിൽ ഈ ജർമൻ കുടുംബവും ഭാഗമായിരിന്നു. വീഡിയോ ഭംഗി കണ്ട് കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയിൽ ആ റീൽ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.ആ വീഡിയോയിൽ കേരളത്തിന് നന്ദി പറഞ്ഞു കൊണ്ട് കമന്‍റ് ചെയ്ത തോർബന്‍റെ @hippie.trail പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഈ കുടുംബത്തെ കുറിച്ചും അവരുടെ യാത്രകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞത്.
കാരവൻ ടൂറിസം എന്നത് സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഒരു പ്രധാനപ്പെട്ട പദ്ധതിയാണ്.കാരവനിൽ തൊണ്ണൂറിൽ പരം രാജ്യങ്ങളിൽ യാത്ര ചെയ്ത ഈ സഞ്ചാരികൾ കാരവൻ ടൂറിസം രംഗത്ത് വലിയൊരു മാതൃകയും പാഠവുമാണ്. അത് കണക്കിലെടുത്തു കൊണ്ട് തന്നെയാണ് അവരെ നേരിട്ട് ബന്ധപ്പെടാൻ താൽപര്യം പ്രകടിപ്പിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് തോർബനും മിച്ചിയുമായി ഇൻസ്റ്റഗ്രാം ലൈവിൽ കണ്ടു മുട്ടി.അവരുടെ യാത്രകളെ കുറിച്ചും കേരളത്തിലെ അനുഭവങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചു. 2021 ഓഗസ്റ്റിലാണ് തോർബെനും കുടുംബവും ഇന്ത്യയിലെത്തുന്നത്.നവംബർ പകുതിയോടെയാണ് അവർ കേരളത്തിൽ എത്തിയത്. മുംബൈ, ഗോവ, ഹംപി, ബെംഗളൂരു, കോയമ്പത്തൂർ, മൂന്നാർ, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വർക്കല വഴി സഞ്ചരിച്ചാണ് അവർ തിരുവനന്തപുരത്ത് എത്തിയത്.
യാത്ര ചെയ്ത സ്ഥലങ്ങളിൽ വച്ച് കേരളം അവർക്ക് 'സ്‌പെഷൽ പ്ലെയ്‌സ്' ആയി അനുഭവപ്പെട്ടതായി തോർബൻ പറയുകയുണ്ടായി. ഇത്രയധികം സ്ഥലങ്ങൾ സന്ദർശിച്ചു കഴിഞ്ഞ അവർക്ക് കേരളം 'ഹോംലി' അനുഭവമാണെന്നും എത്ര കാലം വേണമെങ്കിലും കേരളത്തിൽ താമസിക്കാൻ സാധിക്കുമെന്നും സന്തോഷം പ്രകടിപ്പിച്ചു.മൂന്നാറിനെ ' Next to heaven in God's own country 'എന്നാണ് തോർബൻ വിശേഷിപ്പിച്ചത്.മൂന്നാറിനും കേരള ടൂറിസത്തിനുമാകെ ലഭിക്കുന്ന അഭിമാനമാണത്.കേരളത്തിന്റെ തനത് പ്രകൃതി സൗന്ദര്യവും ഗ്രാമ ഭംഗിയും, സംസ്കാരവും, ഭക്ഷണവും, കലർപ്പുകളിൽ മത സൗഹാര്‍ദ്ദത്തിൽ അധിവസിക്കുന്ന സാമൂഹിക മാതൃകയെ കുറിച്ചുമെല്ലാം പരപ്സരം സംസാരിക്കുകയുണ്ടായി.
Recommended Video
കാരവൻ ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് ഈ ലോക സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാമിലെ അദ്ദേഹത്തിന്‍റെ ടൂറിസം വീഡിയോകളും മനോഹരമാണ്. കന്യാകുമാരിയിൽ നിന്ന് തിരിച്ചു കേരളത്തിലെത്തി മലബാറിലേക്കുള്ള യാത്രയിലാണ് ആ കുടുംബമിപ്പോൾ. കേരള ടൂറിസത്തിന്‍റെ ആഗോള ബ്രാൻഡ് അംബാസിഡറായി തങ്ങളുടെ മികച്ച അനുഭവങ്ങൾ പങ്കുവെക്കുമെന്ന് അവർ പറയുകയുണ്ടായി.
തോർബെനും മിച്ചിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും.












Click it and Unblock the Notifications