Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും; സ്‌കൂളിനെ അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നാം. അതിന്, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിലാണ് കുട്ടികള്‍ പഠിച്ചുവളരേണ്ടത്. ഒന്നിനെയുംകുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താന്‍ അവര്‍ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ആദ്യമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടപ്പാക്കിയിരിക്കുകയാണ്. ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തതിന് ശേഷം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മന്ത്രിയുടെ വാക്കുകള്‍. സ്‌കൂളുകള്‍തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതകളില്‍നിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളില്‍നിന്നും പുറത്തുകടക്കാന്‍ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടത്. അതാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു മുന്‍കൈ എടുത്തതിന് സ്‌കൂളിനും രക്ഷിതാക്കള്‍ക്കും, ഏറ്റവും സന്തോഷത്തോടെ ഇതേറ്റെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കും, നമുക്കൊരുമിച്ച് അഭിവാദനമര്‍പ്പിക്കാമെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

1

ലിംഗനീതിയുടെയും തുല്യപദവിയുടെയും ആശയങ്ങള്‍ ശക്തിപ്പെടുന്ന കാലത്ത് മാറ്റത്തിന്റെ മാതൃകാപരമായ കാല്‍വെയ്പ്പ് നടത്തിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സ്‌കൂളിലെ കുട്ടികള്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ഔപചാരികമായി ഉദ്ഘാടനംചെയ്യാന്‍ അവസരമുണ്ടായി.

2

ഒരുപാട് അലിഖിത നിയമങ്ങളും അരുതുകളും നേരിട്ടാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വളരേണ്ടിവരുന്നത്. അവയില്‍, വസ്ത്രധാരണത്തിലെ ഏറ്റവും വലിയ വിവേചനം നാം ശ്രദ്ധിക്കാതെപോവുകയാണ്. ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സൗകര്യപ്രദമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അങ്ങനെയല്ല. മറ്റുള്ളവരുടെ കാഴ്ചയ്ക്കിണങ്ങുന്ന, അവരുടെ കാഴ്ചയുടെ സൗന്ദര്യസങ്കല്പത്തില്‍ അധിഷ്ഠിതമായ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയുണ്ട് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും. സ്ത്രീകള്‍ സ്വന്തം ശരീരത്തെക്കുറിച്ചുള്ള വേവലാതികള്‍ സദാ ഉള്ളില്‍ വഹിച്ച്, സ്വയമേ പ്രദര്‍ശനവസ്തുക്കളായി നില്‍ക്കേണ്ടിവരുന്നതിനെപ്പറ്റി ഇനി നാം പൊതുവില്‍ ആലോചിച്ചുതുടങ്ങേണ്ടതുണ്ട്.

3

ഒരുപാട് അലിഖിത നിയമങ്ങളും അരുതുകളും നേരിട്ടാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വളരേണ്ടിവരുന്നത്. അവയില്‍, വസ്ത്രധാരണത്തിലെ ഏറ്റവും വലിയ വിവേചനം നാം ശ്രദ്ധിക്കാതെപോവുകയാണ്. ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സൗകര്യപ്രദമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അങ്ങനെയല്ല. മറ്റുള്ളവരുടെ കാഴ്ചയ്ക്കിണങ്ങുന്ന, അവരുടെ കാഴ്ചയുടെ സൗന്ദര്യസങ്കല്പത്തില്‍ അധിഷ്ഠിതമായ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയുണ്ട് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും. സ്ത്രീകള്‍ സ്വന്തം ശരീരത്തെക്കുറിച്ചുള്ള വേവലാതികള്‍ സദാ ഉള്ളില്‍ വഹിച്ച്, സ്വയമേ പ്രദര്‍ശനവസ്തുക്കളായി നില്‍ക്കേണ്ടിവരുന്നതിനെപ്പറ്റി ഇനി നാം പൊതുവില്‍ ആലോചിച്ചുതുടങ്ങേണ്ടതുണ്ട്.

4

ശരീരത്തെപ്പറ്റി അധമബോധമില്ലാതെ ഇടപെടാന്‍ കഴിയുന്ന സാഹചര്യം പെണ്‍കുട്ടികള്‍ക്ക് എല്ലായിടത്തും ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അവരുടെ കഴിവുകളും സര്‍ഗ്ഗാത്മകതകളും വികസിപ്പിക്കാനവര്‍ക്ക് കഴിയണം. ആണ്‍/പെണ്‍ വിഭജനത്തിനപ്പുറം നാമെല്ലാം മനുഷ്യരാണെന്ന ആത്മവിശ്വാസം അവരില്‍ ഉറയ്ക്കണം. അങ്ങനെയുള്ള അന്തരീക്ഷത്തിലാണ് അധ്യയനപ്രക്രിയ നടക്കേണ്ടത്. അതിലേക്കുള്ള ചുവടുവെപ്പാണ് ബാലുശ്ശേരിയിലേത്.

5

യാഥാസ്ഥിതികത്വം എന്നും ഇത്തരം മാറ്റങ്ങളോട് എതിര്‍നില്‍ക്കും. അതില്‍ ഭയപ്പെടേണ്ടതില്ല. നിലവിലെ ഒരു വേഷവിധാനവും അങ്ങനെ നൈസര്‍ഗികമായി ഉണ്ടായതല്ല. പലതും അടിച്ചേല്‍പ്പിച്ചതാണ്. നമ്മുടെ വസ്ത്രധാരണ രീതികള്‍ കാലങ്ങള്‍കൊണ്ട് എത്രയധികം മാറിയിരിക്കുന്നു! ഒരുകാലത്ത് ആണ്‍കുട്ടികളുടെ പൊതുവസ്ത്രമായിരുന്ന മുണ്ട് വിദ്യാലയങ്ങളിലും കലാലയങ്ങളിലും എത്രപേര്‍ ഉപയോഗിക്കുന്നുണ്ട്? എന്‍ജിനീയറിങ് മേഖല പോലെ എത്രയോ പഠനയിടങ്ങളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറിക്കഴിഞ്ഞു. എന്നിട്ടും എത്രയോ ഇടങ്ങളില്‍ നമ്മുടെ കാലാവസ്ഥയ്ക്കോ കുട്ടികളുടെ ആരോഗ്യത്തിനോ ഇണങ്ങാത്ത ബ്ലെയ്സറുകളും ഓവര്‍കോട്ടുകളും അടിച്ചേല്‍പ്പിക്കപ്പെടുന്നു!

6

അതില്‍ പ്രതിഷേധമില്ലാത്തവര്‍ നമ്മുടെ കുട്ടികള്‍ക്ക് സൗകര്യപ്രദമായ ഒരു വസ്ത്രം കൊണ്ടുവരുമ്പോള്‍ എതിര്‍ക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. പുതിയ മാറ്റങ്ങളെ എതിര്‍ക്കാന്‍ ആളുകളുണ്ടാവുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ അവര്‍ കേരളത്തിന്റെ, നമ്മുടെ ഭാവിതലമുറയുടെ, താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരല്ല. കുട്ടികളോട് സ്‌നേഹമുള്ളവര്‍ ഈ മാറ്റങ്ങളെ എതിര്‍ക്കില്ല. മറിച്ച്, നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, കുട്ടികള്‍ക്ക് ചലനസ്വാതന്ത്ര്യം നല്‍കുന്ന, മാനസികമായി അവരെ സ്വതന്ത്രരാക്കുന്ന, വസ്ത്രം സ്വീകരിക്കാനവരെ സഹായിക്കുകയാണ് ചെയ്യുക. അങ്ങനെ പഠനപ്രക്രിയയില്‍ തടസ്സങ്ങളില്ലാതെ മുഴുകാന്‍ കുട്ടികള്‍ക്ക് കഴിയുന്നതുകണ്ട് സന്തോഷിക്കുകയാണ് ചെയ്യുക.

7

സ്‌കൂളുകള്‍തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതകളില്‍നിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളില്‍നിന്നും പുറത്തുകടക്കാന്‍ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടത്. അതാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു മുന്‍കൈ എടുത്തതിന് സ്‌കൂളിനും രക്ഷിതാക്കള്‍ക്കും, ഏറ്റവും സന്തോഷത്തോടെ ഇതേറ്റെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കും, നമുക്കൊരുമിച്ച് അഭിവാദനമര്‍പ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+