സീറ്റില്‍ ജീവനക്കാരില്ല, നടപടി; ഓഫീസുകളില്‍ വീണ്ടും മിന്നല്‍ പരിശോധനയുമായി മന്ത്രി റിയാസ്
കൊച്ചി: വീണ്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി പൊതുമാരാമത്തെ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കിഫ്ബി, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ നടപ്പിലാക്കുന്ന ഓഫീസുകളിലാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തി. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഗുജറാത്തിൽ ബിജെപിയുടെ 'മിഷൻ 150 പ്ലസ്';ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതി
ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പൊതുമാരമത്ത് ഓഫീസുകളിലെ കാര്യങ്ങള്‍ മന്ത്രിയുടെ ഓഫീസും പൊതുമരാമത്ത് സെക്രട്ടറിയും നേരില്‍ അറിയുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരിശോധനയില്‍ ജീവനക്കാരില്ലാത്തതും അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാത്തതും മൂവ്മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കാത്തതും കരാര്‍ ജീവനക്കാരടക്കം ദിവസങ്ങളോളം ഓഫീസില്‍ വരാത്തതും മന്ത്രിയുടെ പരിശോധനയില്‍ കണ്ടെത്തി.
അതേസമയം, മാവൂര്‍ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണ് നടപടിയുണ്ടാകുകയെന്ന് മന്ത്രി അറിയിച്ചു. പാലാരിവട്ടം പാലവമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങ്ഓവര്‍ മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു.
മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നത്. രണ്ട് കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടക്കുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്. പാലം തകര്‍ന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടത്. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തിനെ തുടര്‍ന്ന് അന്നത്തെ പൊതുമാരമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത പോലെ ഈ സംഭവത്തിലും കേസെടുക്കണമെന്നാണ് മുനിര്‍ പറയുന്നത്.
കൂളിമാട് കടവ് പാലം തകര്‍ന്ന സംഭവം: പാലാരിവട്ടം മാതൃകയില്‍ കേസെടുക്കണമെന്ന് എംകെ മുനീര്‍
ഇടുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്ന് വീഴുന്ന പാലത്തിന്റെ എണ്ണം കൂടിക്കൂടി വരികയാമെന്നും പാലാരിവട്ടം പാലം സുരക്ഷിതം എന്നായിരുന്നു എന്നാണ് ഇപ്പോഴും പറയുന്ന്. അന്ന് കോണ്‍ക്രീറ്റ് മാത്രമാണ് അടര്‍ന്നത്. മുന്‍ മന്ത്രിക്കെതിരായ രാഷ്ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരം. പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്തിയാല്‍ മന്ത്രിക്കെതിരെ കേസെടുക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, പാലം നിര്‍മ്മിക്കുന്ന ഉരാളുങ്കല്‍ സൊസൈറ്റിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആവശ്യപ്പെട്ടത് സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും ഫിറോസ് വ്യക്തമാക്കി. ഉരാളുങ്കലിന്റെ പേരില്‍ കരാര്‍ എടുത്ത് സി പി എമ്മാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തുന്നതെന്ന് ഫിറോസ് പറഞ്ഞു.