കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിവാദങ്ങൾ ആഗ്രഹിക്കുന്നത്‌ പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ', വിശദീകരിച്ച് പി രാജീവ്

Google Oneindia Malayalam News

കൊച്ചി: ഡബ്ല്യൂസിസിയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി പി രാജീവ്. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാർശകൾ പ്രസിദ്ധപ്പെടുത്തി നടപടികളെടുക്കണം എന്നാണ് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതെന്ന് പി രാജീവ് വ്യക്തമാക്കി. വിവാദങ്ങൾക്ക് അപ്പുറത്ത് അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഡബ്ല്യൂസിസിയും ആഗ്രഹിക്കുന്നത് എന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

പി രാജീവിന്റെ പ്രതികരണം: '' കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയപ്പോൾ ദി ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ idea Exchange പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട ഗൗരവമായ ആശയ സംവാദമായിരുന്നു അത്. ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരു മുഴു പേജിൽ അത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കൂടുതൽ നിക്ഷേപം വരാനുള്ള സാധ്യതകൾ വിശദീകരിക്കാനാണ് ശ്രമിച്ചത്. ചിലതെല്ലാം പുതിയ കാര്യങ്ങളാണ്. എന്നാൽ, ഭൂരിപക്ഷം മലയാള ചാനലുകളും അത് കണ്ടതേയില്ല. പകരം ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം വിവാദമാക്കാൻ ശ്രമിച്ചു.

'ദിലീപിന്റെ വിഷയത്തില്‍ സംഭവിച്ചത് അതാണ്, അമ്മയിൽ ഉറച്ച് നിൽക്കുന്നു', രാജിയില്ലെന്ന് മാലാ പാർവ്വതി'ദിലീപിന്റെ വിഷയത്തില്‍ സംഭവിച്ചത് അതാണ്, അമ്മയിൽ ഉറച്ച് നിൽക്കുന്നു', രാജിയില്ലെന്ന് മാലാ പാർവ്വതി

ഇത് ജനുവരി 21 ന് മാധ്യമങ്ങൾ നൽകിയ വാർത്തയായിരുന്നു. അന്ന് അത് നൽകിയവർ തന്നെ പുതിയ കാര്യമെന്ന മട്ടിൽ വാർത്തകൾ നൽകാൻ തുടങ്ങി. മലയാള സിനിമയുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങളും മറുപടിയും ഇതോടൊപ്പം നൽകുന്നു. WCC ജനുവരിയിൽ നൽകിയ കത്തിൻ്റെ കോപ്പി ഇപ്പോൾ അവരുടെ ഫേസ് ബുക്ക് പേജിൽ പ്രിയപ്പെടുത്തിയിട്ടുണ്ട് അതിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

89

സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാർശകൾ പ്രസിദ്ധപ്പെടുത്തി നടപടികൾ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്‌. അന്ന് അവർ തന്നെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും വ്യക്തമാണ്‌ . വിവാദങ്ങൾക്ക് അപ്പുറത്ത് അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസ്കാരിക മന്ത്രി തന്നെ നിയമസഭയിൽ വ്യകതമാക്കിയിട്ടുണ്ട്.

ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ നടപടികൾ അവസാന ഘട്ടത്തിലാണ് . എല്ലാ stake holders മായി ചർച്ച ചെയ്യണമെന്ന് wcc യുടെ ആവശ്യം കുടി പരിഗണിച്ച് മേയ് 4ന് മന്ത്രി ചർച്ചയും നടത്തുന്നുണ്ട്. ഇതിന്നൊന്നും പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവർ മാത്രമായിരിക്കും വിവാദങ്ങൾ ആഗ്രഹിക്കുന്നത്‌. ഈ മറുപടിയിൽ വ്യക്തമാക്കുന്നത് പോലെ ശക്തയായ നടപടികളാണ് ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിക്കുന്നത്''.

English summary
Minister P Rajeev clarifies his comments regarding WCC and Hema Committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X