കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ ചിരിയുടെ പൂരം; പുന്നാര മിനിസ്റ്ററേയെന്ന് ബഷീര്‍, പിന്നാലെ മന്ത്രി റിയാസിന്റെ മറുപടിയും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ചിരി പടര്‍ത്തി മന്ത്രി പി എ റിയാസും എറാട് എം എല്‍ എ പി കെ ബഷീറും. തന്റെ മണ്ഡലത്തിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉന്നയിക്കവെയാണ് ഇരുവരും ചിരിപടര്‍ത്തിയത്. പ്രശ്‌നം ഉന്നയിക്കവെ മന്ത്രിയും എം എല്‍ എയും പരസ്പരം പുന്നാരെ എന്ന് വിശേഷിപ്പിക്കുകയായിരുന്നു.

റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി ഏറനാട് മണ്ഡലത്തില്‍ എരഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയും അരീക്കോട് സൗത്ത് മുതല്‍ മഞ്ചേരി വരെയും കെഎസ്ടിപി നിര്‍മിക്കുന്ന റോഡിന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടമായ ചുറ്റുമതിലും ഗേറ്റും പുനര്‍നിര്‍മിച്ച് നല്‍കുന്നില്ലെന്നായിരുന്നു ബഷീര്‍ എം എല്‍ എയുടെ പരാതി.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം

റോഡ് നിര്‍മ്മാണം പദ്ധതി പ്രകാരം 80 ശതമാനം പൂര്‍ത്തിയായി. സെന്ററിന് 25 ലക്ഷം രൂപ വിലയുള്ള സൗജന്യമായി വിട്ടുകൊടുത്തവര്‍ക്ക് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിച്ച് നല്‍കിയില്ലെന്ന് എം എല്‍ എ നിയമസഭയെ അറിയിച്ചു. ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയിട്ടും എക്‌സിക്യൂട്ടീഫ് എന്‍ജിനീയര്‍ നടപടിയെടുക്കുന്നില്ലെന്നും വിഷയത്തില്‍ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നും ബഷീര്‍ പറഞ്ഞു.

minster

നഷ്ടം സംഭവിച്ചവര്‍ക്ക് എത്രയും വേഗം നഷ്ടം നികത്താന്‍ മന്ത്രി വീണ്ടും ഇടപെടണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് ബഷീര്‍ തനി എറാടന്‍ ശൈലിയില്‍ പുന്നാര മിനിസ്റ്ററെ എന്ന് വിളിച്ചത്. പുന്നാര മിനിസ്റ്ററേ... കോഴിയെ അയലത്തിട്ട പോലെയാണ്, അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലെന്ന് ബഷീര്‍ എം എല്‍ എ പറഞ്ഞത്.

'പിണറായിക്ക് നാണമുണ്ടോ? 'കാര്യം കാണാൻ ആരുടെ കാലും പിടിക്കും, നക്കും'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ'പിണറായിക്ക് നാണമുണ്ടോ? 'കാര്യം കാണാൻ ആരുടെ കാലും പിടിക്കും, നക്കും'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

ഇതിന് പിന്നാലെ ബഷീറിന് മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. എം എല്‍ എയുടെ ആവശ്യം ന്യായമാണെന്നും ചുറ്റുമതിലും ഗേറ്റും നിര്‍മിക്കണമെന്നും നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. പി എ പി പ്രകാരം നഷ്ടം സംഭവിച്ചവരുടെ നഷ്ടം നികത്തുമെന്നും പുന്നാര അംഗം പറഞ്ഞത് പ്രസക്തമാണെന്നും റിയാസും പറഞ്ഞു. മന്ത്രിയും പുന്നാരെ എന്ന് വിളിച്ചതോടെ സഭയില്‍ ചിരിയുടെ പൂരമായിരുന്നു. രുവരുടെയും പുന്നാരേ വിളി സഭയില്‍ ചിരി പടര്‍ത്തി. പ്രളയത്തിന് ശേഷം റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് ഏറനാട് മണ്ഡലത്തില്‍ 186 കോടി രൂപ ചെലവില്‍ റോഡ് നിര്‍മിക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ മുക്കാല്‍ ഭാഗം നിര്‍മാണവും പൂര്‍ത്തിയായി.

അതേസമയം, പി കെ ബഷീര്‍ എം എല്‍ എയുടെ മണ്ഡലത്തിലെ കാവനൂര്‍ പഞ്ചായത്തിലെ അത്താണിക്കല്‍ പൂക്കോട്ടു ചോല റോഡ് 1500 മീറ്റര്‍ റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 154 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസം, റിപ്പോര്‍ട്ട്!!

അരീക്കോട് പഞ്ചായത്തിലെ പൂക്കോട്ടുചോല മുതല്‍ ഏലിയാപറമ്പ് റോഡ് ജംഗ്ഷന്‍ വരെ 1200 മീറ്റര്‍ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 125 ലക്ഷം രൂപ, കാരിപ്പറമ്പ് മുതല്‍ ഐ.ടി.ഐ അത്താണിക്കല്‍ വരെ 1100 മീറ്റര്‍ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 100 ലക്ഷം രൂപ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി - കുഴിനക്കിപ്പാറ - തോട്ടുമുക്കം റോഡ് 1800 മീറ്റര്‍ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് 275 ലക്ഷം രൂപ .

എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം - പെരൂല്‍ക്കുണ്ട് - മാടശ്ശേരി - കോട്ടാല റോഡ് നവീകരിക്കുന്നതിന് ജങഏടഥ ഫണ്ടില്‍നിന്നും 219 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ അറിയിച്ചിരുന്നു.

English summary
Minister PA Muhammad Riys and Ernad MLA PK Basheer raised laughter in the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X