നമ്പര്‍ 13 വാഹനത്തില്‍ മന്ത്രിയായി; തോമസ് ഐസകിന് ശേഷമെത്തിയത് ഇദ്ദേഹം...
തിരുവനന്തപുരം: മന്ത്രിമാരുടെ വാഹന നമ്പര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇത്തവണയും സജീവമായിരുന്നു. 13ാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ ആളില്ല എന്നായിരുന്നു ആദ്യ വിവരം. അന്ധ വിശ്വാസം കാരണം ഏറ്റെടുക്കാത്ത നമ്പറാണ് 13. രാശിയില്ലാത്ത നമ്പറാണത്രെ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്ക് എല്ലാ മന്ത്രിമാരും എത്തിയത് സ്വകാര്യ വാഹനങ്ങളിലാണ്. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌റ്റേറ്റ് കാര്‍ റെഡിയായിരുന്നു. ഓരോ മന്ത്രിമാരും അവര്‍ക്ക് നിശ്ചയിച്ച നമ്പര്‍ വാഹനങ്ങളില്‍ കയറി. മന്ത്രി പി പ്രസാദ് ആണ് നമ്പര്‍ 13 വാഹനം ഇനി ഉപയോഗിക്കുക. കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ ഹൗസ് കോര്‍പറേഷന്‍ എന്നീ വകുപ്പുകളുടെ മന്ത്രിയാണ് പി പ്രസാദ്.
Recommended Video

മന്ത്രിമാര്‍ക്ക് വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ടൂറിസം വകുപ്പാണ് വാഹനങ്ങള്‍ കൈമാറുക. 2016ല്‍ ധനമന്ത്രി തോമസ് ഐസക് നമ്പര്‍ 13 ചോദിച്ചുവാങ്ങുകയാണ് ചെയ്തത്. ഏറ്റെടുക്കാന്‍ ഭയക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും അദ്ദേഹം ചോദിച്ചുവാങ്ങിയിരുന്നു. ഇത്തവണ അദ്ദേഹം മല്‍സരിച്ചില്ല. തുടര്‍ന്നാണ് ആര്‍ക്ക് കിട്ടുമെന്ന ചര്‍ച്ച വന്നത്.
2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നമ്പര്‍ 13 വാഹനം ഏറ്റെടുക്കാന്‍ ആളുണ്ടായിരുന്നില്ല. 2006ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയാണ് നമ്പര്‍ 13 വാഹനം ഏറ്റെടുത്തത്. നമ്പര്‍ 13 കിട്ടുന്നവര്‍ക്ക് രാശിയില്ല എന്നാണ് അന്ധവിശ്വാസം.
നിലവില്‍ ഒന്നാം നമ്പര്‍ കാര്‍ മുഖ്യമന്ത്രിയ്ക്കാണ്. രണ്ടാം നമ്പര്‍ സിപിഐയുടെ മന്ത്രി കെ രാജനും. മൂന്നാം നമ്പര്‍ കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും നാല് എന്‍സിപിയുടെ എകെ ശശീന്ദ്രനും കിട്ടി. അഞ്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയ്ക്കാണ് ലഭിച്ചത്. വിഎന്‍ വാസവനാണ് 12ാം നമ്പര്‍ വാഹനം. വീണ ജോര്‍ജിന് നമ്പര്‍ 20 ആണ് കിട്ടിയത്.












Click it and Unblock the Notifications