തിരുവനന്തപുരത്ത് പൊടിപാറുമോ; ജയശങ്കര്‍ മത്സരിച്ചേക്കും, തരൂരിനെതിരെ മോദിയുടെ സ്മാര്‍ട്ട് ബോയ്?
ശശി തരൂരാണ് തിരുവനന്തപുരത്തെ സിറ്റിംഗ് എംപി. കേരളത്തില്‍ തരൂരിനോളം ജനപ്രീതി മറ്റാര്‍ക്കുമില്ല. ഇവിടേക്ക് ജയശങ്കര്‍ വന്നാല്‍ ഉറപ്പായും പോരാട്ടം പൊടിപാറും.

ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ പതിവൊന്നുമില്ലാത്ത തരത്തില്‍ വലിയൊരു ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. വിദേശ കാര്യ മന്ത്രിയും മോദിയുടെ പ്രിയ മന്ത്രിയുമായ എസ് ജയശങ്കറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യമാണ് ചര്‍ച്ചയിലുള്ളത്. എന്തുകൊണ്ട് അദ്ദേഹത്തെ മത്സരിപ്പിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മോദിയുടെ ബ്ലൂ അയ്ഡ് ബോയ് എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
പക്ഷേ ബിജെപി പരിഗണിക്കുന്ന സീറ്റുകളാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. നമ്മുടെ കൊച്ചുകേരളത്തിലെ സുപ്രധാന സീറ്റ് വരെ ആ പട്ടികയിലുണ്ട്. അങ്ങനെയെങ്കില്‍ വലിയൊരു ഗ്ലാമര്‍ പോരാട്ടത്തിന് കേരളവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടി വരും. വിശദമായ വിവരങ്ങളിലേക്ക്.....

കേരളത്തില്‍ പൊടിപാറുമോ പോരാട്ടം
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ മത്സരിക്കണമെന്നാണ് ബിജെപിയുടെ ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വത്തില്‍ നിന്ന് ആരും പ്രതികരിച്ചിട്ടില്ല. അതേസമയം അഭ്യൂങ്ങള്‍ ശക്തമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് മൂന്ന് മണ്ഡലങ്ങളാണ് ജയശങ്കറിന് മത്സരിക്കാനായി മുന്നിലുള്ളത്. ബെംഗളൂരു റൂറല്‍, വിശാഖപട്ടണം റൂറല്‍, തിരുവനന്തപുരം, എന്നീ മണ്ഡലങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

തരൂരും വന്നാല്‍ ചിത്രം മാറും
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ശശി തരൂരാണ് തിരുവനന്തപുരത്തെ സിറ്റിംഗ് എംപി. കേരളത്തില്‍ തരൂരിനോളം ജനപ്രീതി മറ്റാര്‍ക്കുമില്ല. ഇവിടേക്ക് ജയശങ്കര്‍ വന്നാല്‍ ഉറപ്പായും പോരാട്ടം പൊടിപാറും. മണ്ഡലത്തില്‍ ജാതിസമവാക്യങ്ങളാണ് ഇതിനായി ബിജെപി പരിഗണിക്കുന്നത്. ജയശങ്കര്‍ തമിഴ് ബ്രാഹ്‌മണനാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ നായര്‍ ബ്രാഹ്‌മണരാണ് കൂടുതല്‍. ഈ സാധ്യതയാണ് പരിശോധിക്കുന്നത്. പക്ഷേ ഇത് നേട്ടമുണ്ടാക്കുമോ എന്ന് പറയാറായിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് കൃത്യമായ വോട്ടുബാങ്കുള്ള മണ്ഡലമാണ് തിരുവനന്തപുരം

സേഫ് സീറ്റ് ഏതാണ്?
ജയശങ്കറിന് കുറച്ച് കൂടി സേഫ് സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്. ഇതില്‍ ബെംഗളൂരു റൂറലാണ് അതില്‍ സാധ്യത കൂടുതല്‍. കാരണം ആന്ധ്രയിലും, കേരളത്തിലും പ്രതിപക്ഷമാണ് ഭരിക്കുന്നത്. കര്‍ണാടക ആര് ഭരിച്ചാലും മോദി ഫാക്ടര്‍ നന്നായി വരുന്ന സംസ്ഥാനമാണ്. അതുകൊണ്ട് ജയശങ്കറിനെ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കും. പക്ഷേ തിരുവനന്തപുരമാണ് വരുന്നതെങ്കില്‍ മത്സരം ഒന്ന് കടുപ്പമാകും. ബിജെപി എല്ലാ സംവിധാനത്തെയും ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാണ്. ശശി തരൂരിന് തന്നെയായിരിക്കും ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നല്‍കുക. കഴിഞ്ഞ മൂന്ന് തവണയും തരൂരാണ് ഇവിടെ നിന്ന് വിജയിച്ചത്.












Click it and Unblock the Notifications