ലേബര്‍ കോഡ് കരട് ചട്ടം വിജ്ഞാപനം ചെയ്തിരുന്നു എന്ന് മന്ത്രി ശിവന്‍കുട്ടി; പിന്നീട് ഒന്നും ചെയ്തില്ല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമം തൊഴിലാളി വിരുദ്ധമാണ് എന്ന് സിപിഎം ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കെ, കേരളം നേരത്തെ കരട് ചട്ടം വിജ്ഞാപനം ചെയ്തത് വിവാദത്തില്‍. പുതിയ ലേബര്‍ കോഡ് തൊഴില്‍ ഉമടയ്ക്ക് അനുകൂലമാണ് എന്നും ഏറെ കാലത്തെ സമരത്തിലൂടെ നേടിയെടുത്ത 29 ചട്ടങ്ങള്‍ ചുരുക്കിയാണ് 4 പുതിയ ചട്ടങ്ങളുണ്ടാക്കിയത് എന്നുമാണ് വിമര്‍ശനം.
അതിനിടെയാണ് കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് കേരളം കരട് ചട്ടങ്ങള്‍ 2022ല്‍ തന്നെ തയ്യാറാക്കി എന്ന വിവരം പുറത്തുവന്നത്. സിപിഎം നേതാക്കള്‍ക്ക് പോലും ഇതുസംബന്ധിച്ച് അറിവില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. വിഷയത്തില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിശദീകരണവുമായി രംഗത്തെത്തി. ചട്ടം തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

വി ശിവന്‍കുട്ടി തൊഴില്‍ ചട്ടവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ച വിശദീകരണം വായിക്കാം: ''കേന്ദ്ര സര്‍ക്കാര്‍ 29 തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ (വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷ-ആരോഗ്യം കോഡ് എന്നിവ) 2025 നവംബര്‍ 21 മുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2019-ല്‍ കേന്ദ്രം ഈ പരിഷ്കരണങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍, 2020-ല്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി അന്ന് കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍, ഏകപക്ഷീയമായി ഇത് നടപ്പിലാക്കാന്‍ കേരളം തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 2-ന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയന് പ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു.
അന്ന് തൊഴിലാളി യൂണിയനുകള്‍ ലേബര്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചു. ആ വികാരം മാനിച്ചുകൊണ്ട്, സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന് തൊഴില്‍ മന്ത്രി എന്ന നിലയില്‍ ഞാന്‍ അന്ന് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വിഷയത്തില്‍ സംസ്ഥാനം ഒരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഉറച്ച നിലപാടിന്റെ തെളിവാണ്.
കഴിഞ്ഞ നവംബര്‍ 11, 12 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന സംസ്ഥാന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തിരുന്നു. അവിടെ വെച്ച് ലേബര്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ശക്തമായ വിയോജിപ്പ് കേന്ദ്ര തൊഴില്‍ മന്ത്രിയെ അറിയിച്ചിട്ടുള്ളതാണ്. പ്രസ്തുത യോഗത്തില്‍ കേരളം ഉന്നയിച്ച ആശങ്കകളെ കുറിച്ച് കേന്ദ്രതോഴില്‍ മന്ത്രി മറുപടി പറഞ്ഞു.
കേരളം ഉന്നയിച്ച പ്രകാരം ട്രേഡ് യൂണിയനുകളുടെ ആശങ്ക പരിഹരിക്കാന്‍ അടുത്തദിവസം തന്നെ ട്രേഡ് യൂണിയന് പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാതെയാണ് പൊടുന്നനെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ കേന്ദ്ര ട്രേഡ് യൂണിയന് പ്രതിനിധികളുടെ ഒരു അടിയന്തര യോഗം നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കൂ. കൂടാതെ, ഈ വിഷയത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധ ക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു 'ദേശീയ ലേബര്‍ കോണ്‍ക്ലേവ്' സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയന് നേതാക്കളെയും നിയമ വിദഗ്ധരെയും ഇതില്‍ പങ്കെടുപ്പിക്കും.
ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാരെയും ഈ കോണ്‍ക്ലേവിലേക്ക് ക്ഷണിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സര്‍ക്കാര്‍ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂ എന്ന് വീണ്ടും ഉറപ്പു നല്കുന്നു. കേരളം ഒഴികെ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബര്‍ കോഡുകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട് എന്ന കാര്യം കൂടി ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.''
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications