ഡീസല്‍ വാഹന നിരോധനത്തിനെതിരെ മന്ത്രി തോമസ് ഐസക്
കൊച്ചി: 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധിച്ചും പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാതെയും ഉള്ള ദേശിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ ട്രൈബ്യൂണലിനെ സമീപിച്ച ലോയേഴ്‌സ് എന്‍വയണ്‍മെന്റ് അവേര്‍നെസ് ഫോറത്തിന്റെ (ലീഫ്) നടപടിക്കെതിരെ അദ്ദേഹം പ്രതികരിച്ചു.
ട്രൈബ്യൂണലിന്റെ ഇത്തരമൊരു നടപടി അശാസ്ത്രീയമാണെന്ന് ലീഫ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തില്‍ ഉദ്ഘാടകനായെത്തിയ മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാണ് പരിപാടിയിലേക്ക് താന്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രൈബ്യൂണല്‍ വിധി പൊതുഗതാഗതത്തെ ഏറെ ബാധിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തില്‍ നിയന്ത്രണം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വാഹങ്ങളുടെ പഴക്കം മാത്രം മാനദണ്ഡമാക്കി മുന്നോട്ടു പോകരുത്. പരിസ്ഥിതി വിദഗ്ധരെയടക്കം പങ്കെടുപ്പിച്ചു തുറന്ന ചര്‍ച്ച നടത്തിയാണ് തീരുമാനെടുക്കേണ്ടത്.
കാലപ്പഴക്കുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തിയാക്കി മെച്ചപ്പെട്ടതെന്ന് ഉറപ്പു വരുത്തണം. ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്‌കാരമാണ് ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ദേശിയ ഹരിത ട്രൈബ്യൂണല്‍ ആണ് ആണ് 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തിനും രജിസ്‌ട്രേഷനും കടുത്ത നിയന്ത്രണം വരുത്തി ഉത്തരവിറക്കിയത്.












Click it and Unblock the Notifications