• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദ: ലീഗ് പ്രതിഷേധം ദുർബലം, ബിജെപിയെ എതിർക്കാന്‍ മടിയെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

Google Oneindia Malayalam News

മലപ്പുറം: ബിജെപിയുടെ വർഗ്ഗീയതയെ എതിർക്കുന്നതില്‍ മുസ്ലിം ലീഗിനും ചില സംഘടനകള്‍ക്കും മടിയാണെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. പ്രവാചക നിന്ദ നടത്തി ബി ജെ പി പ്രതിരോധത്തിലായ ഈ അവസ്ഥയിൽ പോലും മതേതര നിലപാടുകളിലെ അവരുടെ പൊയ്മുഖം ചീന്തി എറിയാൻ പ്രധാന പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺ ഗ്രസിനോ അവരുടെ നിലപാടുകളോട് നൂറു ശതമാനം കൂറ് പുലർത്തുന്ന മുസ്ലിം ലീ ഗിനോ കഴിയുന്നില്ലെന്നത് ഈ അവസരത്തിൽ പ്രത്യേകം ചിന്തിക്കേണ്ടതാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇതു തന്നെയാണ് സി പി ഐ എമ്മിന്റെ മുസ്ലിം വിരുദ്ധത കണ്ടു പിടക്കാൻ ഭൂതകണ്ണാടിയുമായി നടക്കുന്ന ഏതാനും മത സംഘടനകളുടെ അവസ്ഥയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

വർ ഗീയ ദ്രുവീകരണ രാഷ്ട്രീയം മൂലം അന്താരാഷ്ട്ര രം ഗത്ത് ബി ജെ പിക്ക് ഏറ്റവും ശക്തമായ അടിയേറ്റ ദിവസമാണ് ഇന്ന്. മോദി-അമിത് ഷാ യു ഗം തുടങ്ങിയ ശേഷം വർ ഗീയത മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ രാജ്യത്ത് പ്രകടമാണ്. ഇത്രത്തോളം ഗുരുതരമായൊരു പ്രസ്താവന മുതിർന്ന ഒരു നേതാവിന്റെ ഭാ ഗത്തു നിന്ന് ഉണ്ടാവുകയും, അത് അന്താരാഷ്ട്ര വേദികളിൽ അടക്കം ശക്തമായ പ്രതിഷേധത്തിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. പാർട്ടി വക്താവിന്റെ പ്രവാചക നിന്ദ പ്രസ്താവനയിലൂടെ ബി ജെ പി മുന്നോട്ട് വെക്കുന്ന വർ ഗീയ രാഷ്ട്രീയം രാജ്യാന്തര തലത്തിൽ വീണ്ടും ചർച്ചയായിരിക്കുന്നു. എന്നാൽ ബി ജെ പി പ്രതിരോധത്തിലായ ഈ അവസ്ഥയിൽ പോലും മതേതര നിലപാടുകളിലെ അവരുടെ പൊയ്മുഖം ചീന്തി എറിയാൻ പ്രധാന പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺ ഗ്രസിനോ അവരുടെ നിലപാടുകളോട് നൂറു ശതമാനം കൂറ് പുലർത്തുന്ന മുസ്ലിം ലീ ഗിനോ കഴിയുന്നില്ലെന്നത് ഈ അവസരത്തിൽ പ്രത്യേകം ചിന്തിക്കേണ്ടതാണ്. ഇതു തന്നെയാണ് സി പി ഐ എമ്മിന്റെ മുസ്ലിം വിരുദ്ധത കണ്ടു പിടക്കാൻ ഭൂതകണ്ണാടിയുമായി നടക്കുന്ന ഏതാനും മത സംഘടനകളുടെ അവസ്ഥയും.

അത്തരത്തില്‍ മികച്ചൊരു നീക്കം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം: എങ്കിലെ കാര്യമുള്ളുവെന്ന് അഭിഭാഷകന്‍അത്തരത്തില്‍ മികച്ചൊരു നീക്കം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം: എങ്കിലെ കാര്യമുള്ളുവെന്ന് അഭിഭാഷകന്‍

രാജ്യത്ത് സമുദായങ്ങളെ തമ്മിലടിപ്പിച്ച് മാത്രം വോട്ട് നേടാൻ കഴിയുന്ന പ്രസ്ഥാനമാണ് ബി ജെ പി. രാഷ്ട്രീയമായോ-വികസനപരമായോ മറ്റൊന്നും എടുത്തു കാട്ടാനാവാത്ത എട്ട് വർഷങ്ങളാണ് മോദിയുടെ ഭരണത്തിനു കീഴിൽ ഉള്ളത്. പക്ഷേ ഇതൊന്നും ചർച്ചയായി ഉയർത്തി കൊണ്ടുവരുവാനോ, ജനങ്ങളെ ബോധിപ്പിക്കുവാനോ കാര്യമായ ശ്രമങ്ങൾ നടത്താൻ കേരളത്തിൽ യു ഡി എഫിന് താൽപര്യമില്ല. സി പി ഐ എമ്മിന് മുഖ്യശത്രുവായി കാണുകയും, സി പി ഐ എം വിരുദ്ധതയിൽ മാത്രം രാഷ്ട്രീയം കാണുകയും ചെയ്യുന്ന കോൺ ഗ്രസിനും, മുസ്ലിം ലീ ഗിനുംം രാജ്യത്തെ മതേതരത്വം നേരിടുന്ന വെല്ലുവിളി കാര്യമായ പരി ഗണനാ വിഷയമേ അല്ല.

സംസ്ഥാനത്തെ ഒരു വിഭാ ഗം മുസ്ലിം സം ഘടനകളും ഒരു തരത്തിൽ മുസ്ലിം ലീ ഗിന്റെ അന്ധമായ സി പി ഐ എം വിരോധം പേറി നടക്കുന്നവരാണ്. അതുകൊണ്ട് തന്നെ രാജ്യം നേരിടുന്ന യഥാർഥ വെല്ലുവിളികൾ അവർക്ക് ഗൗരവകരമാകുന്നില്ല. ഇത്ര ഗുരുതരമായ ഒരു പ്രസ്താവന ബി ജെ പിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്തു നിന്ന് ഉണ്ടാവുകയും, അറബ് രാജ്യങ്ങൾ വരെ അതിനെ നിശിതമായി വിമർശിക്കുകയും, പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടും ശക്തമായി ഇതിനെതിരെ പ്രതികരിക്കാൻ ഇവർക്കാർക്കും ആയിട്ടില്ല.

Recommended Video

cmsvideo
  മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam

  ഒരു രാജ്യമാകെ ആളികത്തിക്കാനുള്ള തീ കോരിയിട്ടിട്ടും അതിനെതിരെ ദുർബലമായ പ്രതികരണങ്ങൾ മാത്രമേ സമുദായ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന മുസ്ലിം. ലീ ഗിന്റെ ഭാ ഗത്തു നിന്നും ഉണ്ടാകുന്നുവെന്നുള്ളത് ഖേദകരമാണ്. സമുദായത്തിന്റെ പേരും പറഞ്ഞ് സംരക്ഷകർ ചമയുന്നവർ ബി ജെ പിയെ അടിക്കാൻ വടി കിട്ടുമ്പോൾ തന്ത്രപൂർവ്വം തിരിഞ്ഞു നടക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. സത്യം ഇനിയെങ്കിലും ലീ ഗ് പ്രവർത്തകർ മനസിലാക്കണം, ആടിനെ പട്ടിയാക്കുന്ന തട്ടിപ്പുകൾക്ക് സമുദായ നേതാക്കൾ നിന്നു കൊടുക്കരുത്.

  English summary
  Minister V Abdurahman said the League protest was weak and some were reluctant to oppose BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X