"ജോമോന്റേയും മരുമോന്റേയും എച്ചിൽ ഭക്ഷിക്കാനാണ് കാനത്തിന്റേയും കൂട്ടരുടെയും വിധി';പിണറായിക്കെതിരെ മുരളീധരൻ
തിരുവനന്തപുരം; വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ക്യൂബ മുകുന്ദൻമാർ
പിണറായി യുഗത്തില്‍ കാലഹരണപ്പെട്ടവരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായിക്കുമേലെ ചെങ്കൊടി പറക്കില്ലെന്നത് പുതുചരിത്രം....
മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഏത് പ്രവര്‍ത്തകന്‍ പ്രതിഷേധിച്ചാലും ഒരു ചുക്കും സംഭവിക്കില്ല, ടീം പിണറായി നടത്തുന്ന വമ്പന്‍ പ്രചാരവേല മതി അധികാരം നിലനിര്‍ത്താന്‍ എന്നതാണ് പുതിയ അടവുനയമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

പ്രചാരവേല മതി
"പ്രവര്‍ത്തകര്‍ വേണ്ട, പ്രചാരവേല മതി..."പിണറായി വിജയന്‍ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യമാണിത്...ഇത് തിരിച്ചറിയാതെയാണ് കുറ്റ്യാടിയിലും പൊന്നാനിയിലും കളമശേരിയിലും റാന്നിയിലും ആലപ്പുഴയിലുമെല്ലാം സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായും രഹസ്യമായും പ്രതിഷേധിക്കുന്നത്...."നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും" എന്നാണ് സാധാരണ പ്രവര്‍ത്തകന്‍റെ ഇപ്പോഴുമുള്ള പ്രതീക്ഷ...!വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ക്യൂബ മുകുന്ദൻമാർ
പിണറായി യുഗത്തില്‍ കാലഹരണപ്പെട്ടവരെന്ന് പലർക്കും മനസിലാക്കിയിട്ടില്ല...

പിണറായി സ്തുതിപാടല്‍
കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലെ പത്രങ്ങളില്‍ നിറഞ്ഞുനിന്ന പിണറായി വിജയന്‍റെ ഫുള്‍ പേജ്, ഹാഫ് പേജ് ചിരിപ്പരസ്യങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ കണ്ട പിണറായി സ്തുതിപാടല്‍ പരസ്യങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം കൂറ്റന്‍ ഹോര്‍ഡിങ്ങുകളായി ഉയര്‍ന്നു നില്‍ക്കുന്ന പിണറായിയും പറഞ്ഞുവച്ച പുത്തൻ കമ്മ്യൂണിസം അവർക്ക് ബോധ്യപ്പെട്ടിട്ടില്ല.....പിണറായിക്കുമേലെ ചെങ്കൊടി പറക്കില്ലെന്നത് പുതുചരിത്രം....

ഒരു ചുക്കും സംഭവിക്കില്ല
മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഏത് പ്രവര്‍ത്തകന്‍ പ്രതിഷേധിച്ചാലും ഒരു ചുക്കും സംഭവിക്കില്ല, ടീം പിണറായി നടത്തുന്ന വമ്പന്‍ പ്രചാരവേല മതി അധികാരം നിലനിര്‍ത്താന്‍ എന്നതാണ് പുതിയ അടവുനയം...
ഹിറ്റ്ലറുടെ പ്രചാരണമന്ത്രി ജോസഫ് ഗീബല്‍സ്സ്വീകരിച്ച അതേ തന്ത്രം....
പര്‍വതീകരിച്ച പ്രചാരവേലകളിലൂടെ ജനത്തിന്‍റെ ചിന്താശേഷിയെ ഇല്ലാതാക്കുക...കേരളത്തിന്‍റെ ഏക രക്ഷകനാക്കി പിണറായി വിജയനെ അവതരിപ്പിക്കുക...ജനമനസില്‍ സൃഷ്ടിക്കപ്പെടുന്ന ആ മിഥ്യാധാരണയെ വോട്ടാക്കി വിജയിക്കുക...

മഹാ കഷ്ടം…
പ്രചാരവേലയ്ക്ക് വാരിവിതറാന്‍ ഖജനാവില്‍ കോടികളുള്ളപ്പോള്‍ സാധാരണപ്രവര്‍ത്തകന്‍റെ വികാരത്തിന് എന്തുവില...?സിപിഐയുടെ കാര്യമാണ് മഹാ കഷ്ടം...ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാരണവര്‍ക്ക് ഇപ്പോള്‍ മുറ്റത്താണ് കഞ്ഞി..."ജോമോൻ്റെയും മരുമോൻ്റെയും" എച്ചിൽ ഭക്ഷിക്കാനാണ് കാനത്തിൻ്റെയും കൂട്ടരുടെയും വിധി !തിന്മകളാൽ തകർന്നടിഞ്ഞ കൗരവകുലം പോലെയാണ് ഇടതുമുന്നണിയെങ്കിൽ തമ്മിലടിച്ച് ഇല്ലാതാവുകയാണ് കോൺഗ്രസ്.

കാലം വിദൂരമല്ല
ദേശീയ കോൺഗ്രസിലെന്നതു പോലെ സംസ്ഥാനത്തും ജനാധിപത്യത്തിന് ആ പാർട്ടിയിൽ സ്ഥാനമില്ലെന്ന് ഉറക്കെപ്പറയുന്നത് പി.സി ചാക്കോയെപ്പോലൊരു മുതിർന്ന നേതാവാണ്...."നാടുനന്നാക്കാൻ " ഇറങ്ങിയ കോൺഗ്രസ് ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞാണ് ചാക്കോ കളഞ്ഞിട്ടു പോയത്..വ്യക്തി പൂജയും കുടുംബാധിപത്യവും അരങ്ങുവാഴുന്ന കോൺഗ്രസിനെയും സിപിഎമ്മിനെയും പ്രബുദ്ധകേരളം അറബിക്കടലിലെറിയുന്ന കാലം വിദൂരമല്ല.....
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications