Get Updates
Get notified of breaking news, exclusive insights, and must-see stories!

35 സംസ്ഥാനങ്ങള്‍; വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി, പരിഹസിച്ച് പത്മജയും

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറ്റിയ അമളി ട്രോളന്‍മാരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷമാക്കവെ വിശദീകരണവുമായി മന്ത്രി. നാക്കുപിഴ സംഭവിച്ചാണെന്നും ആര്‍ക്കും പറ്റാവുന്നതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്‌കൂള്‍ തുറന്നാല്‍ ആദ്യം സ്‌കൂളില്‍ ചേര്‍ക്കേണ്ട കുട്ടി ശിവന്‍കുട്ടിയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ പ്രതികരണം. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും എണ്ണവും പേരും എഴുതിയായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ ട്രോള്‍. സ്വരാജിന്റെ നിയമസഭയിലെ പ്രസംഗവും ശിവന്‍കുട്ടിയുടെ നാക്കുപിഴയും ചേര്‍ത്തുവച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

p

നാക്കുപിഴ ആര്‍ക്കും സംഭവിക്കും. അത്തരം ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. ഇത് പലരൂപത്തില്‍ ചിലര്‍ ചിത്രീകരിക്കുന്നു. പ്രത്യേകിച്ച് ബിജെപിക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും. അങ്ങനെ അവര്‍ക്ക് സംതൃപ്തി ലഭിക്കുമെങ്കില്‍ ആയിക്കോട്ടെ. എനിക്ക് ബുദ്ധിമുട്ടില്ല. ആക്ഷേപിക്കുന്നവര്‍ക്കും നാക്കുപിഴ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെയുള്ള പ്രശ്‌നം മറ്റൊന്നാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ എന്തെങ്കിലും പിഴവുണ്ടോ അതില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നീ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞത് ഇങ്ങനെ- ഇന്ത്യയിലെ 35 സംസ്ഥാനങ്ങള്‍ അല്ലേ, (തൊട്ടടുത്തുള്ള വ്യക്തി 23 സംസ്ഥാനങ്ങള്‍ എന്ന് തിരുത്തുന്നു) 35 അല്ല. 23 സംസ്ഥാനങ്ങള്‍ തുറന്നു. അവിടെയൊന്നും പ്രശ്‌നങ്ങളില്ല... മന്ത്രിയുടെ ഈ പരാമര്‍ശമാണ് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയത്. വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യത ചോദ്യം ചെയ്താണ് ചിലര്‍ പ്രതികരിച്ചത്. ശിവന്‍കുട്ടിയെ മന്ത്രിയാക്കിയവരെ പറഞ്ഞാല്‍ മതി എന്നായിരുന്നു മറ്റുചില വിമര്‍ശനം. എന്നാല്‍ പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ പറഞ്ഞത്, സ്‌കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന്‍കുട്ടിയാണ് എന്നായിരുന്നു. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ ഭാഗവും പത്മജ പങ്കുവച്ചിട്ടുണ്ട്.

മന്ത്രിമാരുടെ നാക്കുപിഴ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിയിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മറ്റും നാക്കുപിഴച്ചത് പരിഹാസത്തിന് ഇടയാക്കിയിരുന്നു. അന്ന് ഇടതുപക്ഷത്തുള്ളവര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. പഴയകാല സംഭവങ്ങള്‍ ഓര്‍മിപ്പിച്ച് ശിവന്‍കുട്ടിയെ പരിഹസിക്കുന്നവരും കുറവല്ല. മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പേരുകള്‍ നല്‍കിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടത്. ശിവന്‍കുട്ടിയുടേയോ മറ്റാരുടേയെങ്കിലോ പേര് അദ്ദേഹം സൂചിപ്പിച്ചില്ല. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നായിരുന്നു അബ്ദുറബ്ബിന്റെ വാക്കുകള്‍.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+