കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിൽ 119 കോടിയുടെ കൃഷിനാശം,കുട്ടനാട് പാക്കേജിന് ചില വകുപ്പുകൾ തടസ്സമെന്ന് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കുട്ടനാട് മാത്രം 3100 ഹെക്ടറിലെ കൃഷി നശിച്ചെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ. ആലപ്പുഴ ജില്ലയില്‍ 119 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയില്‍ 19 പാടശേഖരങ്ങളില്‍ മടവീഴുകയും നിരവധി പാടശേഖരങ്ങളില്‍ ബണ്ട് കവിഞ്ഞ് വെള്ളം കയറുകയും ചെയ്തതമൂലം 3100 ഹെക്ടറിലെ കൃഷി പൂര്‍ണ്ണമായി നശിച്ചു.

<strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!</strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!

നഷ്ടം സംഭവിച്ച പാടശേഖരങ്ങള്‍ക്ക് കഴിഞ്ഞ തവണ നല്‍കിയത് പോലെ വിത്ത് അടക്കം സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. രണ്ടാം കുട്ടനാട് പാക്കേജ് യാഥാര്‍ത്ഥ്യമാകുന്നതില്‍ ചില സര്‍ക്കാര്‍ വകുപ്പുകള്‍ തടസ്സം നില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.വിത്ത്, പമ്പിംഗ് സബ്സിഡി എന്നിവയ്ക്ക് പുറമെ കൃഷിനാശത്തിന് ഹെക്ടര്‍ ഒന്നിന് 13,500 രൂപ വീതം നല്‍കും.

VS Sunilkumar

പ്രളയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ കാർഷിക നഷ്ടങ്ങളിൽ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. നിയമപ്രകാരം നൽകേണ്ട തുക മാത്രമേ ഇതുവരം സംസ്ഥാനത്തിന് നൽകിയിട്ടുള്ളൂ. കേരളവും കേന്ദ്രവും ത്മിൽ ജന്മി-കുടിയാൻ ബന്ധമല്ലെന്നും അദ്ദേഹം വിമർശിച്ചു. പലതവണ കേന്ദ്രത്തിന്റെ മുന്നിൽ പോയി കെഞ്ചി പറഞ്ഞതാണ്. ഇനി അവർ ഇഷ്ടമുണ്ടെങ്കിൽ തരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ പ്രളയതത്തിൽ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാർഷിക നഷ്ടം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
English summary
Minister VS Snilkumar on agriculture losses in flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X