കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് മരണപ്പെട്ടയാള്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു, നാട്ടില്‍ എത്തിയത് ഗുരുതരാവസ്ഥയില്‍

Google Oneindia Malayalam News

കൊച്ചി: കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരിച്ച എറണാകുളം സ്വദേശി കടുത്ത ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്ന് എത്തിയ ഇദ്ദേഹത്തിന്റെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നു. ന്യുമോണിയ അടക്കമുള്ള രോഗം ഇയാള്‍ക്കുണ്ടായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ ബാധിച്ചതോടെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

death

മാര്‍ച്ച് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്ത് നിന്ന് കൊച്ചിയിലെത്തുമ്പോള്‍ ആരോഗ്യനില ഗുരുതരമായിരുന്നു. ഇദ്ദേഹം യാത്ര ചെയ്ത ടാക്‌സി ഡ്രൈവറുടെ പരിശോധന ഫലവും പോസിറ്റാവാണ്. ഡ്രൈവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. മാര്‍ച്ച് 17 ന് ആണ് ദുബായില്‍ നിന്ന് എത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്.

സാധാരണ രോഗിയാണെങ്കില്‍ പോലും ന്യുമോണിയ ബാധിച്ചാല്‍ മരണം സംഭവിക്കും. കൊറോണ ബാധിച്ചാണ് ഇപ്പോള്‍ മരിച്ചതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇദ്ദേഹത്തിന് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് മെഡിക്കല്‍ ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്. മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും അടക്കം നടക്കുക. സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും മൃതദേഹം മറവ് ചെയ്യുകയെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും അടക്കം. സംസ്‌കരിക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരിക്കും അടക്കം നടക്കുക്ക. മറ്റ് ആശങ്കകള്‍ വേണ്ടതില്ലെന്നും ചികിത്സയില്‍ കഴിയുന്ന മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
മാലാഖയെന്ന് വിളിക്കണ്ട, മനുഷ്യത്വം കാണിച്ചാല്‍ മതി | Oneindia Malayalam

അതേസമയം, ഇയാളില്‍ നിന്നും രോഗം പടര്‍ന്ന ടാക്‌സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ട്. ഇവരെയാല്ലം ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഉണ്ട്. രോഗ ബാധിതനായി മരിച്ച ആള്‍ താമസിച്ച ഫ്‌ലാറ്റിലെ ആളുകളേയും നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇദ്ദേഹമടക്കം കോവിഡ് ബാധിതരായ 15 പേരായിരുന്നു കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ശേഷിക്കുന്ന 5 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.

English summary
Minister VS Sunilkumar On Kerala First Corona Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X