മുഖ്യമന്ത്രിക്ക് പുല്ലുവില; പ്രത്യേക മന്ത്രിസഭാ യോഗത്തിന് വെറും ആറുപേര്‍, പരിഹാസവുമായി ചെന്നിത്തല

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിന് ഭൂരിഭാഗം മന്ത്രിമാരും വന്നില്ല. 19 അംഗ സഭയില്‍ വന്നത് വെറും ആറ് പേര്‍. 13 പേരും വരാത്തതിനാല്‍ ക്വാറം തികഞ്ഞില്ല. പുതിയ ഒരു തീരുമാനവും എടുക്കാന്‍ സാധിക്കാതെ മന്ത്രിസഭാ യോഗം പിരിയുകയായിരുന്നു.

15107300285

കാലാവധി അവസാനിക്കുന്ന ചില ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതിന് വേണ്ടിയാണ് മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ ക്വാറം തികയാത്തതിനാല്‍ തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇങ്ങനെ ഒരു ഗതികേട് സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു തീരുമാനവും എടുക്കാന്‍ സാധിക്കാതെ മന്ത്രിസഭ പിരിയേണ്ടി വന്നത് സംസ്ഥാനത്തിന് അപമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതു കൊണ്ടാണ് നാല് സിപിഐ മന്ത്രിമാരും മന്ത്രിസഭാ യോഗത്തിന് എത്താതിരുന്നത്. മറ്റു ചില മന്ത്രിമാര്‍ അവരുടെ ജില്ലകളില്‍ ചില പരിപാടികള്‍ ഏറ്റിരുന്നു. 19 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കാറായിട്ടുണ്ട്. ഇത് പുതുക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. തിങ്കളാഴ്ച യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കും.

മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റുമാണ് മന്ത്രിമാര്‍ക്ക് താല്‍പ്പര്യമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദയനീയമായ അവസ്ഥയാണിത്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
Ministers not present: Special Cabinet Meet cancelled

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്