7 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട് ഗവർണർ, വിമർശിച്ച് മന്ത്രിമാർ, ഗവർണർക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പഞ്ചാബ് ഗവര്‍ണക്ക് എതിരെയുളള സമാനമായ കേസിലെ വിധി വായിച്ച് നോക്കാന്‍ ആരിഫ് മുഹമ്മദ് ഖാനോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം സുപ്രീം കോടതി ഇന്ന് ഹര്‍ജി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തു. പൊതുജനാരോഗ്യ ബില്ലില്‍ ആണ് ഗവര്‍ണര്‍ വ്യാഴാഴ്ച ഒപ്പുവെച്ചത്.

സഹകരണ നിയമ ഭേദഗതി ബില്‍, ലോകായുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, ചാന്‍സലര്‍ ബില്‍, സേര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടത്. ഗവര്‍ണറുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്.
ഭരണഘടന വായിച്ച് നോക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇതുളളൂ എന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ''ലോക്പാല്‍ ബില്‍ വകുപ്പ് 63ല്‍ പറയുന്നുണ്ട് സംസ്ഥാന നിയമസഭയാണ് ലോകായുക്ത ബില്‍ പാസ്സാക്കേണ്ടത് എന്ന്. പിന്നെന്താണ് സംശയിച്ച് രാഷ്ട്രപതിക്ക് അയക്കേണ്ട കാര്യം? ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള തര്‍ക്കമല്ല. ജനാധിപത്യവും തിരഞ്ഞെടുക്കപ്പെടാത്ത സംവിധാനവും തമ്മിലുളള പ്രശ്‌നമാണ്. അതില്‍ ജനാധിപത്യത്തിനാണ് പ്രാധാന്യം. സുപ്രീം കോടതി തന്നെ അക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്'', പി രാജീവ് പറഞ്ഞു.












Click it and Unblock the Notifications