കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് മിസ് ആയി; കെസ്എസ്ആര്‍ടിസി ബസ്സെടുത്ത് മുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

നാഗര്‍കോവില്‍: പ്രതീക്ഷിച്ചിരുന്ന ബസ് കിട്ടാതെ പോയാല്‍ എന്ത് ചെയ്യും... പ്രത്യേകിച്ചും മിസ്സ് ആയത് ലാസ്റ്റ് ബസ് ആണെങ്കില്‍...

അധികം ദൂരമൊന്നും ഇല്ലെങ്കില്‍ നടന്ന് പോകാം. കുറച്ച് ദൂരമുണ്ടെങ്കില്‍ ഓട്ടോ വിളിക്കാം... കുറേ ദൂരമുണ്ടെങ്കില്‍ ഒരു ടാക്‌സി വിളിക്കാം. ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കാം. അതും അല്ലെങ്കില്‍ രാത്രി വെളുക്കുവോളം കാത്തിരിക്കാം.

KSRTC

ഇതെല്ലാം ഒരു സാധാരണ ആള്‍ ചെയ്യുന്ന കാര്യങ്ങളാണ്. എന്നാല്‍ നാഗര്‍ കോവിലില്‍ ഒരാള്‍ സ്റ്റാന്‍ഡില്‍ കിടന്ന ഒരു കെഎസ്ആര്‍ടിസി ബസ്സും ഓടിച്ചുകൊണ്ടാണ് വീട്ടിലേക്ക് പോയത്. മാതൃഭൂമിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനുവരി 17 വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നാഗര്‍ കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്ന കെഎസ്ആര്‍ടിസി ബസ്സുംകൊണ്ടാണ് യുവാവ് കടന്നത്. ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാന്‍ പോയ തക്കത്തിലായിരുന്നു 'ബസ്'മോഷണം

വിജയനഗരി സ്വദേശിയായ ധര്‍മരാജ് എന്ന ചെറുപ്പക്കാരനാണ് ബസ്സും കൊണ്ട് മുങ്ങിയത്. ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിച്ച വന്ന് നോക്കിയപ്പോള്‍ ബസ്സ് കിടന്നിടത്ത് ടയറ് പോലും ഇല്ല. കുറേ അന്വേഷിച്ചെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല. ഒടുവില്‍ പോലീസില്‍ പരാതിപ്പെട്ടു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ധര്‍മരാജിനെ പിടികൂടിയത്. ലാസ്റ്റ് ബസ് പോയി, വീട്ടിലെത്താന്‍ വേറെ ബസ്സൊന്നും കിട്ടാത്തുകൊണ്ട് കെഎസ്ആര്‍ടിസി ബസ്സുമെടുത്ത് പോന്നതാണെന്നാണ് ധര്‍മരാജ് പോലീസിനോട് പറഞ്ഞത്.

English summary
Missed Last bus; man went home with a KSTRC bus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X