കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് പേര്‍ സഭക്ക് പുറത്ത്... ആരാണവര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ അരങ്ങേിയ അക്രമ സംഭവങ്ങളില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ സഭാ സമ്മേളന കാലത്താണ് സസ്‌പെന്‍ഷന്‍.

സഭാനേതാവായ മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. സ്വാഭാവികമായും ഇത് അംഗീകരിക്കപ്പെട്ടു. പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തി.

ഇപി ജയരാജന്‍, വി ശിവന്‍കുട്ടി, കെടി ജലീല്‍, കെ അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരൊണ് സസ്‌പെൻറ് ചെയ്തത്. എന്നാല്‍ വനിത എംഎല്‍മാരുടെ പരാതിയില്‍ നടപടിയുണ്ടാകില്ലെന്നും ഉറപ്പായി. സഭ തത്കാലത്തേക്ക് പിരിഞ്ഞു. ബജറ്റ് ചര്‍ച്ച വേണ്ടെന്ന് വക്കുകയും ചെയ്തു. മാര്‍ച്ച 23 നാണ് നിയമസഭ ഇനി ചേരുക

വി ശിവന്‍കുട്ടി

വി ശിവന്‍കുട്ടി

തിരുവനന്തപുരത്തെ നേമത്ത് നിന്നുള്ള എംഎല്‍എയാണ് വി ശിവന്‍കുട്ടി. നിയമസഭയില്‍ പ്രതിഷേധ സമരത്തിന്റെ മുന്നില്‍ തന്നെ ശിവന്‍കുട്ടി ഉണ്ടായിരുന്നു.

 ഇപി ജയരാജന്‍

ഇപി ജയരാജന്‍

കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഇപി ജയരാജന്‍. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം. സ്പീക്കറുടെ കസേര താഴേക്ക് വലിച്ചിട്ടത് ജയരാജനായിരുന്നു.

കെടി ജലീല്‍

കെടി ജലീല്‍

തവനൂരില്‍ നിന്നുള്ള ഇടത് സ്വതന്ത്രന്‍. സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടാന്‍ തുടക്കമിട്ടത് കെടി ജലീല്‍ ഉള്‍പ്പെട്ട സംഘമായിരുന്നു.

കെ അജിത്ത്

കെ അജിത്ത്

വൈക്കം മണ്ഡലത്തില്‍ നിന്നുള്ള സിപിഐ എംഎല്‍എയാണ് കെ അജിത്ത്. സ്പീക്കറുടെ ഡയസില്‍ കയറിയുള്ള പ്രതിഷേധത്തില്‍ ഇദ്ദേഹവും മുന്നിലുണ്ടായിരുന്നു.

കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍

കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍

പേരാമ്പ്രയില്‍ നിന്നുള്ള എംഎല്‍എ. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ്. ഇദ്ദേഹവും സ്പീക്കറുടെഡയസിലെത്തിയുള്ള സമരത്തിന് മുന്നിലുണ്ടായിരുന്നു.

English summary
Five opposition MLAs got suspension from Niyamasbha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X