എംഎം അക്ബറിനെ ന്യായീകരിച്ച് ലീഗ്,എതിര്‍പ്പുമായി സമസ്ത;ലീഗിനെതിരെ പടയൊരുക്കത്തിന് സമസ്തയുടെ നീക്കം...

  • By: Afeef Musthafa
Subscribe to Oneindia Malayalam

കോഴിക്കോട്: വിവാദ മതപണ്ഡിതന്‍ എംഎം അക്ബറിനെയും സലഫിസത്തെയും ന്യായീകരിച്ചുള്ള മുസ്ലീംലീഗിന്റെ നിലപാടില്‍ സമസ്തയ്ക്ക് എതിര്‍പ്പ്. അബ്ദുനാസര്‍ മദനിക്ക് വേണ്ടി ചെറുവിരലനക്കാതിരുന്ന ലീഗ് ഐസിസ് ആരോപണവും തീവ്രവാദ ബന്ധവും ആരോപിക്കുന്ന എംഎം അക്ബറിനെയും സലഫിസത്തിനെയും ന്യായീകരിക്കുന്നതാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഭീകരവാദത്തിന്റെ പേരിലുള്ള മുസ്ലീംവേട്ടയ്‌ക്കെതിരെ മുസ്ലീം ലീഗ് കോഴിക്കോട് ജനജാഗരണം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ സലഫിസത്തിനും എംഎം അക്ബറിനും പിന്തുണ നല്‍കുന്നതായിരുന്ന ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗമെന്നാണ് സമസ്തയുടെ ആരോപണം. അക്ബറിനെ വേട്ടയാടുന്നതിനെതിരെ സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാരുടെ പേരില്‍ ചന്ദ്രികയില്‍ വന്ന ലേഖനവും വിവാദമായിരുന്നു.

യത്തീംഖാന വിഷയത്തില്‍ മൗനം പാലിച്ച ലീഗ് ഇപ്പോള്‍ സലഫിസത്തെയും മുജാഹിദുകളെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സമസ്ത പറയുന്നത്. ഒഴിഞ്ഞുകിടക്കുന്ന സമസ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നോമിനിയെ നിയമിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ലീഗിന്റെ സലഫി അനുകൂല നിലപാടുകള്‍ക്കെതിരെ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച പട്ടിക്കാട് സമസ്ത നേതാക്കളുടെ യോഗം ചേരുന്നുണ്ട്.

എംഎം അക്ബറിന് ലീഗിന്റെ പിന്തുണ...

എംഎം അക്ബറിന് ലീഗിന്റെ പിന്തുണ...

ഭീകരവാദത്തിന്റെയും ഐസിസ് ബന്ധവും ആരോപിക്കുന്ന കേരളത്തിലെ സലഫി നേതാക്കളെയും എംഎം അക്ബറിനെയും ന്യായീകരിച്ചുള്ള ലീഗിന്റെ നിലപാടാണ് സമസ്തയെ ചൊടിപ്പിച്ചത്.

മുസ്ലീം വേട്ടയ്‌ക്കെതിരെ ലീഗ്...

മുസ്ലീം വേട്ടയ്‌ക്കെതിരെ ലീഗ്...

മുസ്ലീം വേട്ടയ്‌ക്കെതിരെ കോഴിക്കോട് ലീഗ് സംഘടിപ്പിച്ച ജനജാഗരണ സദസില്‍ നിന്ന് സമസ്ത അനുകൂലികളായ പ്രവര്‍ത്തകര്‍ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. എംഎം അക്ബറിനെ ന്യായീകരിച്ച് ആലിക്കുട്ടി മുസ്ല്യാരുടെ പേരില്‍ ചന്ദ്രികയില്‍ വന്ന ലേഖനവും സമസ്തയില്‍ വിവാദങ്ങളുണ്ടാക്കി. എന്നാല്‍ തന്റെ അറിവോടെയല്ല ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ് ആലിക്കുട്ടി മുസ്ല്യാര്‍ നല്‍കിയ വിശദീകരണം.

ലീഗ് നോമിനിയെ അനുവദിക്കില്ലെന്ന് സമസ്ത...

ലീഗ് നോമിനിയെ അനുവദിക്കില്ലെന്ന് സമസ്ത...

ഒഴിഞ്ഞു കിടക്കുന്ന സമസ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നിര്‍ദേശിക്കുന്ന വ്യക്തിയെ നിയമിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

സലഫിസത്തെ പിന്തുണയ്ക്കാന്‍ സമസ്തയെ കിട്ടില്ല...

സലഫിസത്തെ പിന്തുണയ്ക്കാന്‍ സമസ്തയെ കിട്ടില്ല...

ലീഗ് സലഫിസത്തിന് അടിമപ്പെടുകയാണെന്നും, ആലിക്കുട്ടി മുസ്ല്യാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കളെ കൂട്ടുപിടിച്ച് സലഫിസത്തെ പിന്തുണയ്ക്കാന്‍ സമസ്ത പ്രവര്‍ത്തകരെ തെരുവിലറക്കാനുള്ള ലീഗിന്റെ നീക്കം നടക്കില്ലെന്നുമാണ് സമസ്തയിലെ യുവനേതാക്കളുടെ നിലപാട്.

ലീഗിനെതിരെ നിലപാട് കടുപ്പിക്കും...

ലീഗിനെതിരെ നിലപാട് കടുപ്പിക്കും...

മുസ്ലീം ലീഗിന്റെ സലഫി അനുകൂല നിലപാടിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാനായി സമസ്തയുടെ അടിയന്തര യോഗം പട്ടിക്കാട് ചേരുന്നുണ്ട്. ഒരുവിധത്തിലും ലീഗിന് അടിമപ്പെടില്ലെന്നാണ് സമസ്തയിലെ യുവജനവിഭാഗം നേതാക്കളുടെ നിലപാട്. ലീഗിനെതിരെ ശക്തമായ നീക്കങ്ങള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. എന്നാല്‍ ഈ വിഷയത്തില്‍ സമസ്തയ്ക്കുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുന്നതും പ്രതിസന്ധിയാണ്.

English summary
Samastha against muslim league on mm akbar issue.
Please Wait while comments are loading...