കനത്ത മഴയ്ക്കിടെ കായിക മേള: എംഎം മണിക്ക് കട്ടക്കലിപ്പ്, ആക്ഷേപ വര്‍ഷം
എന്‍ആര്‍ സിറ്റി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകരെ വിമര്‍ശിച്ച് എംഎം മണി. പെരുമഴയ്ക്കിടെ ഇടക്കി റവന്യൂ ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് മന്ത്രിയെ കലിപ്പിലാക്കിയത്. മഴ പെയത് പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടുമെന്ന് ചോദിച്ചായിരുന്നു മന്ത്രിയുടെ ശകാര വര്‍ഷം. കായിക താരങ്ങളുടെ ബലപരീക്ഷണം നടത്തുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. നര്‍മ്മം കലര്‍ന്ന മന്ത്രിയുടെ വിമര്‍ശനത്തെ കൈയ്യടികളോടെയാണ് കായിക പ്രേമികള്‍ സ്വീകരിച്ചത്.
ഇതൊക്കെക്കൊണ്ടാണ് മറ്റ് രാജ്യങ്ങള്‍ കായിക മേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യ പുറകിലായിപ്പോകുന്നതെന്ന് അദ്ദഹം പറഞ്ഞു. വല്ലപ്പോഴും വെങ്കലമെന്തെങ്കിലും കിട്ടിയാലായെന്നും ഇരുമ്പ് ഇല്ലാത്തതു കൊണ്ട് ഇരുമ്പ് കിട്ടുന്നില്ലെന്നും മന്ത്രി പരിഹസിച്ചു.

ഉദ്ഘാടന വേദിയില്‍ മൈക്ക് സ്റ്റാന്‍ഡ് ഇല്ലാതിരുന്നതിനെ വിമര്‍ശിച്ചായിരുന്നു മന്ത്രി തുടങ്ങിയത്.പിന്നെ നോട്ടീസില്‍ പേരുള്ളവര്‍ എത്താതിരുന്നതിലേക്ക് വിമര്‍ശനം കടന്നു. നോട്ടിസിലുള്ളവരുടെ പേര് വായിച്ച് നാവ് ഉളുക്കിപ്പോയെന്നും വരുമെന്ന് ഉറപ്പുള്ളവരുടെ പേര് വായിച്ചാല്‍ പോരായിരുന്നോയെന്നും മണി ചോദിച്ചു.
ഇന്ത്യന്‍ കായിക മേഖലയില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നാണ് മണി പയുന്നത്. ക്രിക്കറ്റില്‍ നമുക്കൊൊരു പയ്യന്‍ ഉണ്ടായിരുന്നു. കുറച്ച് അഹങ്കാരിയാണെങ്കിലും കോടതി പറഞ്ഞിട്ടും മാന്യമായ സ്ഥാനം നല്‍കിയില്ലെന്ന് മണി പറഞ്ഞു.












Click it and Unblock the Notifications