വിഎസ് തുടങ്ങിവച്ചു!!ആഞ്ഞടിച്ച് മണിയുടെ സഹോദരന്‍!! ശ്രമം മണിയുടെ സ്വാധീനം തകര്‍ക്കാന്‍

  • Posted By:
Subscribe to Oneindia Malayalam

മൂന്നാര്‍: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോധരന്‍ രംഗത്ത്. തന്നെ ഭൂമി കൈയ്യേറ്റക്കാരനാക്കി ചിത്രീകരിക്കുന്നത് സിപിഎമ്മിലെ ഒരു വിഭാഗമാണെന്ന അദ്ദേഹം ആരോപിച്ചു.

വിഎസ് തുടങ്ങിവച്ച വേട്ട ഇപ്പോഴും തുടരുകയാണെന്നും ലംബോധരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ലംബോധര വിരുദ്ധ വിഭാഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ലംബോധരന്‍. ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നും എന്നാല്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും ലംബോധരന്‍ പറഞ്ഞു. മണിയുടെ ജനസ്വാധീനത്തെ തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും ലംബോധരന്‍.

mm mani

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്നും ലംബോധരന്‍ പറഞ്ഞു. ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ തന്നെയും കുടുംബത്തെയും തൂക്കിക്കൊല്ലണമെന്നും ലംബോധരന്‍ വെല്ലുവിളിച്ചു. ജില്ലാ കളക്ടര്‍, സബ്കലക്ടര്‍, തഹസീല്‍ദാര്‍ എ ന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും ലംബോധരന്‍ പറഞ്ഞു.

തന്റെ മകനെ കൈയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ലംബോധരന്റെ ആരോപണം. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍, പത്രം എന്നിവര്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തു വന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ നല്ല മലയാളം വാക്കുകളുണ്ടെങ്കിലും പ്രതികരിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജക്കാട് മുന്‍ ഏരിയാ സെക്രട്ടറി കൂടിയാണ് ലംബോധരന്‍.

അതേസമയം ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിരോധിക്കാന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെക ജയചന്ദ്രന്‍ തയ്യാറാകാത്തതെന്തെന്ന ചോദ്യത്തിന് അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ലംബോധരന്റെ മറുപടി.

English summary
mm mani's brother lambodharan says about munnar encroachment.
Please Wait while comments are loading...