കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളോട് ബഹുമാനമെന്ന് മണി!! 'കതകടച്ചിട്ട് മറ്റേ പരിപാടി' ബഹുമാനം കൊണ്ട് പറഞ്ഞതാകും!!

വിഖ്യാത എഴുത്തുകാരി മഹാശ്വേതാ ദേവി മുതല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജവരെ മണിയുടെ വൃത്തികെട്ട നാവിന്റെ ഇരകളായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരായ വിവാദപരാമര്‍ശത്തില്‍ വിശദീകരണം നല്‍കിയ മണി സ്ത്രീകളോട് താന്‍ ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നാണ് പറഞ്ഞത്. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാകാട്ടെ മണിയുടേത് നാടന്‍ ശൈലിയെന്നും. എന്നാല്‍ ഇതാദ്യമായിട്ടല്ല മണി സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നത്. വിഖ്യാത എഴുത്തുകാരി മഹാശ്വേതാ ദേവി മുതല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജവരെ മണിയുടെ വൃത്തികെട്ട നാവിന്റെ ഇരകളായിരുന്നു.

ഓരോ തവണയും മാപ്പ് പറഞ്ഞ് തടിതപ്പുന്ന മണിയെ വീണ്ടും വീണ്ടും സംരക്ഷിക്കുകയാണ് പിണറായിയും സിപിഎമ്മും. നിലയ്ക്ക് നിര്‍ത്തേണ്ടതിന് പകരം മണിയെ പിന്തുണയ്ക്കുകയാണ് പിണറായി ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭയിലെ പിണറായിയുടെ പരാമര്‍ശവും. ഇനിയും മണിയെ നിയന്ത്രിച്ചില്ലെങ്കില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിലെ ചില അംഗങ്ങളും സിപിഐയും ന്ല്‍കിയിട്ടുണ്ട്.

 സ്ത്രീവിരുദ്ധ പരാമര്‍ശം

സ്ത്രീവിരുദ്ധ പരാമര്‍ശം

ആദ്യമായിട്ടല്ല ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതരത്തില്‍ എംഎം മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മണിയുടെ നാവിന് ഇരയായിരിക്കുന്നവരാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. അടിമാലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മണി അസഭ്യ പരാമര്‍ശം നടത്തിയത്. പെമ്പിളൈ ഒരുമൈ സമരകാലത്ത് കള്ളുകുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നായിരുന്നു മണി പറഞ്ഞത്. സമരകാലത്ത് അവിടെ കാട്ടിലായിരുന്നു പരിപാടികളൊക്കെയെന്നും മണി പറഞ്ഞിരുന്നു.

 തടിതപ്പാന്‍ ശ്രമം

തടിതപ്പാന്‍ ശ്രമം

എല്ലാ തവണത്തെയും പോലെ പ്രസംഗം വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിച്ച് തടിയൂരാന്‍ മണി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കുകയാണ്. മണി നേരിട്ടെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കിയിരിക്കുകയാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും. കുത്തിയിരിപ്പ് സമരം നിരാഹാരത്തിന് വഴിമാറിയിരിക്കുകയാണ്.

 ആണുങ്ങളുടെ പാര്‍ട്ടി

ആണുങ്ങളുടെ പാര്‍ട്ടി

വിഖ്യാത എഴുത്തുകാരിയും ഇടത് സഹയാത്രികയുമായി രുന്ന മഹാശ്വേതാദേവിപോലും മണിയുടെ അശ്ലീല പരാമര്‍ശത്തിന് ഇരയായിട്ടുണ്ട്.സിപിഎം കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിനാണ് മഹാശ്വേതാ ദേവിയെ മണി അധിക്ഷേപിച്ച് സംസാരിച്ചത്. സിപിഎം ആണുങ്ങളുടെ പാര്‍ട്ടിയാണെന്നും മണി പറഞ്ഞിരുന്നു.

 പ്രിന്‍സിപ്പലിനെതിരെ

പ്രിന്‍സിപ്പലിനെതിരെ

പൈനാവ് പോളിടെക്‌നിക് കോളേജിലെ വനിത പ്രിന്‍സിപ്പലിനെതിരെ മണി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ചെറുതോണിയില്‍ നടത്തിയ പ്രസംഗത്തിലാണ് മണി പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ച് സംസാരിച്ചത്. വനിത പ്രിന്‍സിപ്പലിന് മറ്റെന്തോ സൂക്കേടാണെന്നും വാതിലടച്ച് ക്ലാസ് എടുക്കുന്നതില്‍ സംശയമുണ്ടെന്നുമായിരുന്നു മണി പറഞ്ഞത്. ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സമരത്തോട് സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മണി പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ചത്.

 ഡിജിപി ഓഫീസ് സമരം

ഡിജിപി ഓഫീസ് സമരം

ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും മണിയുടെ അശ്ലീല പരാമര്‍ശത്തിന് ഇരയായിരുന്നു. ജിഷ്ണു കേസിലെ പ്രതികളെ പിടിച്ച ശേഷം മുഖ്യമന്ത്രി വീട്ടില്‍ വന്നാല്‍ മതിയെന്നു മഹിജ പറഞ്ഞതാണ് മണിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമെന്ന് മണി പറഞ്ഞു. മഹിജ ചില പാര്‍ട്ടിക്കാരുടെ കൈയ്യില്‍ കിടന്ന് കളിക്കുകയാണെന്നും മണി അശ്ലീല ചുവയോടെ പറഞ്ഞിരുന്നു.

 രാജി ആവശ്യം

രാജി ആവശ്യം

പെമ്പിളൈ ഒരുമയെ മാത്രമല്ല പലരെയും മണി അധിക്ഷേപിച്ച കാര്യം നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്നത് മണി തുടരുകയാണെന്നും എന്നിട്ടും പിണറായി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മണി രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം പറയുന്നത്.

 ന്യായീകരണം തള്ളി

ന്യായീകരണം തള്ളി

മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമൂഹത്തിന്‍റെ നാനാ തുറയിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശത്തിനു പിന്നാലെ മണി നടത്തിയ ന്യായീകരണത്തിനെതിരെയും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ന്യായീകരണം അംഗീകരിക്കാനാവില്ലെന്നാണ് പലരുടെയും അഭിപ്രായം. മണിയുടെ രാജി ആവശ്യം ശക്തമാവുകയാണ്.

English summary
mm mani s controversial comment against women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X